
ഭോപ്പാല്‍: ലോക്ഡൗണിനിടെ കാഴ്ച പരിമിതിയുള്ള 53കാരിയായ ബാങ്ക് മാനേജരെ വീട്ടിനുള്ളില്‍ കയറി അജ്ഞാതന്‍ ബലാത്സംഗം ചെയ്തു. ഭോപ്പാലിലെ സഹ്പുര മേഖലയിലാണ് സംഭവം നടന്നത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ ഭര്‍ത്താവ് രാജസ്ഥാനിലെ തന്റെ വീട്ടില്‍ കൂടുങ്ങിയതിനാല്‍ ഇവര്‍ ദിവസങ്ങളായി തന്റെ ഫ്‌ളാറ്റില്‍ ഒറ്റക്കാണ് താമസം.
ലോക്ക്ഡൗണ്‍ ആയതിനാല്‍ വീടിനുള്ളില്‍ നിന്ന് ആളുകള്‍ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാലും മധ്യപ്രദേശിന്റെ തലസ്ഥാനത്ത് ഇത്തരമൊരു സംഭവം നടന്നതിനാലും ഇത് സുരക്ഷാ വീഴ്ചയാണെന്ന ആരോപണം ശക്തമാകുന്നുണ്ട്.
രണ്ടാം നിലയിലുള്ള വീട്ടിലെത്താന്‍ പ്രതി കോണിപ്പടികള്‍ ഉപയോഗിച്ച് ഫ്‌ളാറ്റിലെത്തി തുടര്‍ന്ന് ഫ്‌ളാറ്റിന്റെ തുറന്നുകിടന്ന വാതിലിലൂടെ അകത്തുകയറിയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് ഓഫീസര്‍ സഞ്ജയ് സാഹു പറഞ്ഞു. സംഭവത്തില്‍ ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അന്വേണം പുരോഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
Post Your Comments