തിരുവനന്തപുരം : ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അനുവദിക്കാന്‍ 25 ലക്ഷം കോഴ വാങ്ങിയെന്ന പരാതിയില്‍ തനിക്കെതിരായ വിജലൻസ് കേസിനെ കുറിച്ച് പ്രതികരണവുമായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ കെ.എം. ഷാജി. തനിക്കെതിരായ വിജലൻസ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പിണറായി വിജയന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കാവുന്ന ഏറ്റവും ലളിതമായ പ്രതികാരമാണ് വിജിലന്‍സ് അന്വേണമെന്നും പറഞ്ഞ കെ.എം ഷാജി, തന്നെ തേടി ഇന്നോവ എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അതുണ്ടായില്ലല്ലോ എന്ന് പരിഹസിക്കുന്നു.
Also read : അഭിമാനത്തോടെ കേരളം… എല്ലാ ആരോഗ്യ പ്രവര്‍ത്തകരും രോഗമുക്തി നേടി: സന്തോഷിന്റെ വിഷമവും അനീഷിന്റെ ആശ്വാസവും
ഒരുതരത്തിലും നിലനില്‍ക്കാത്ത, സത്യത്തിന്റെ നേരിയ അംശം പോലുമില്ലാത്ത കേസാണിത്. തനിക്ക് പ്ലസ്ടു അനുവദിക്കാനുള്ള അവകാശമില്ല. ഒരു ബാച്ചും അനുവദിക്കാനാകില്ല. താന്‍ ഒരു എംഎല്‍എയാണ്. കോഴ്സ് അനുവദിക്കേണ്ടത് മന്ത്രിയാണ്. മുഖ്യമന്ത്രിയെ വിമര്‍ശിച്ചതു കൊണ്ടാണ് ഇപ്പോള്‍ ഇത്തരത്തിൽ കേസു എടുക്കാനിടയാക്കിയതിനുള്ള കാരണം. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരു വ്യത്യാസവും പിണറായിക്കില്ല. രണ്ടുകൂട്ടരുടെയും പരിപാടി എതിര്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയെന്നതാണ്. ഇവിടെ ആളുമാറി പോയി. ഇത് കേരളമാണ്. നൂറ് കേസെടുത്താലും നാവടക്കി വീട്ടിലിരിക്കുമെന്നത് തെറ്റിദ്ധാരണയാണ്. കോടികള്‍ ചെലവഴിച്ച് ഉണ്ടാക്കുന്ന ബിംബത്തെയല്ലേ രണ്ട് ദിവസം കൊണ്ട് തകര്‍ക്കുന്നതെന്നും സ്വഭാവികമായും അതിന്റെ പ്രതികരണം ഉണ്ടാകുമെന്നും കെ എം ഷാജി പറഞ്ഞു.
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മനാഭനാണ് പരാതി നല്‍കിയത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അഴീക്കോട്ട് ഒരു സ്കൂളിന് ഹയര്‍ സെക്കന്‍ഡറി വിഭാഗം അനുവദിക്കാനായി മുസ്ലിംലീഗിന്റെ പൂതപ്പാറ കമ്മിറ്റി 25 ലക്ഷം രൂപ സ്കൂള്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഷാജി ഇടപെട്ടാണ് പണം വാങ്ങിയതെന്നാണ് ആരോപണം. പരാതിയില്‍ കഴമ്പുണ്ടെന്ന് വി ജിലന്‍സ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസില്‍ തുടരന്വേഷണത്തിന് സ്പീക്കറോടും സര്‍ക്കാരിനോടും അനുമതി തേടിയിരുന്നു.
Post Your Comments