Latest NewsIndia

ഡൽഹിയിലെ ഹോട്ട് സ്പോട്ടുകളിൽ ഷഹീൻ ബാഗും

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടന്ന ഷഹീന്‍ബാഗിനെ ഹോട്ട് സ്പോട്ടുകളുടെ പട്ടികയില്‍ ഡല്‍ഹി സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. ഷഹീന്‍ ബാഗിനു പുറമെ അപു ഫസല്‍ എന്‍ക്ലേവിലെ സ്ട്രീറ്റ് നമ്പര്‍ 6, ഈസ്റ്റ് രാംനഗറിലെ സ്ട്രീറ്റ് നമ്പര്‍ 3-5 എന്നിവയെയുമാണ് പുതുതായി ഹോട്ട് സ്പോട്ടുകളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഹോട്ട് സ്പോട്ടുകളില്‍ കര്‍ശന നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.

മേഖലകളില്‍ അണുനശീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ഷഹീന്‍ബാഗ് ഉള്‍പ്പെടെ പുതുതായി 3 സ്ഥലങ്ങളെ കൂടിയാണ് സര്‍ക്കാര്‍ ഹോട്ട് സ്പോട്ടുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഡല്‍ഹിയിലെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 60 ആയി.

ഭര്‍ത്താവ് നിരപരാധി, സംഭവം നടന്ന ദിവസം ഭർത്താവ് സ്‌കൂളിൽ ഇല്ല, സമഗ്ര അന്വേഷണം വേണം : പാലത്തായി പീഡനക്കേസിലെ പ്രതിയുടെ ഭാര്യ ഡി ജി പിക്ക് പരാതി നല്‍കി

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വിവിധ സോണുകളായി തിരിച്ചാണ് ‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. സംസ്ഥാനങ്ങളിലെ ജില്ലകളെ മൂന്നായി തരം തിരിച്ചു നിയന്ത്രണങ്ങളും ഇളവുകളും ഏര്‍പ്പെടുത്തേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളും കേന്ദ്രം പുറത്തിറക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button