Latest NewsNewsGulfQatar

ഖത്തറിൽ കോവിഡ് ബാധിതരുടെ എണ്ണം വൻ തോതിൽ ഉയരുന്നു : പുതുതായി രോഗം സ്ഥിരീകരിച്ചത് 560 പേര്‍ക്ക്

ദോഹ : ഖത്തറിൽ ആശങ്കാജനകമായി കോവിഡ് ബാധിതരുടെ എണ്ണം വൻ തോതിൽ ഉയരുന്നു. 560 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,663ലെത്തി. 4,192 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 പേർക്ക് സുഖം പ്രാപിച്ചതോടെ രോഗ മുക്തരായവരുടെ എണ്ണം 464 ആയി. 24 മണിക്കൂറില്‍ 1,947 പേരാണ് പരിശോധന നടത്തിയതോടേ ഇതുവരെ പരിശോധനക്ക് വിധേയമായവരുടെ എണ്ണം 58,328. ആകെ മരണ സംഖ്യ ഏഴ്.

നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് ഭൂരിഭാഗം പേരും. പ്രവാസികളിലും സ്വദേശികളും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധ കണ്ടെത്തിയവരെ ഐസലേഷനിലേക്ക് മാറ്റി. രാജ്യത്തെ മുഴുവന്‍ പേരും മുന്‍കരുതല്‍ പാലിക്കണം. അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും . വ്യക്തികള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

Also read : കൊറോണ വൈറസിനെ പുറത്തുവിട്ടത് വുഹാന്‍ വൈറോളജി ലാബിലെ പരിശീലനാര്‍ഥി; വൈറസ് ബാധയേറ്റ ഇവരിൽ നിന്നും ആൺസുഹൃത്തിലേക്ക് പടർന്നതായും മാധ്യമം

ഒരു പ്രവാസി കൂടി ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 66കാരനാണ് മരിച്ചത്. ഇയാൾ സ്ഥിര താമസക്കാരനായിരുന്നെന്നും ഇതോടെ ഒമാനിലെ കോവിഡ് മരണം അഞ്ചായെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു. മാർച്ച് 31നായിരുന്നു ഒമാനിലെ ആദ്യ കോവിഡ് മരണം. രണ്ടാമത്തേത് ഏപ്രിൽ 4 ശനിയാഴ്ചയും. ഇവർ രണ്ടുപേരും 77 വയസ്സ് പ്രായമുള്ള ഒമാൻ സ്വദേശികളായിരുന്നു. ഏപ്രിൽ 11ന് മൂന്നാമതായി 41 വയസ്സ് പ്രായമുണ്ടായിരുന്ന വിദേശി മരിച്ചു. ഏപ്രിൽ 12 ന് നാലാമത്തെ മരണം റിപ്പോർട്ട് ചെയ്തു. .37കാരനായ പ്രവാസിയാണ് മരിച്ചത്.

ഒമാനിൽ കഴിഞ്ഞ ദിവസം 109 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 97പേരും പ്രവാസികളാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1019ലെത്തി. 1019 കൊവിഡ് ബാധിതരിൽ 636 പേര്‍ വിദേശികളും 384 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. 176 പേർക്ക് രോഗമുക്തി നേടി

shortlink

Related Articles

Post Your Comments

Related Articles


Back to top button