Latest NewsKerala

മലപ്പുറത്ത് ലീഗ് പ്രവർത്തകന് വെട്ടേറ്റു, കഴുത്തിലെ ഞെരമ്പറ്റ് ഗുരുതരാവസ്ഥയിൽ

എന്നാൽ സംഭവം വ്യക്തിപരമായ തർക്കമാണെന്നും സൂചനയുണ്ട്.

തിരൂർ: ഉണ്യാലിൽ ലീഗ് പ്രവർത്തകനെ ഒരു സംഘം വാൾ കൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു. കഴുത്തിലെ ഞെരമ്പ് അറ്റ് ഗുരുതരമായി പരുക്കേറ്റ ഉണ്യാൽ കല്ലേരി അക്ബർ ബാദുഷ (27)യെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ തന്നെയാണെന്നാണ് ആരോപണം. എന്നാൽ സംഭവം വ്യക്തിപരമായ തർക്കമാണെന്നും സൂചനയുണ്ട്.

വ്യാഴാഴ്ച വൈകിട്ട് 8 മണിയോടെയാണ് സംഭവം.ഫുട്ബോൾ കളിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം മൂർഛിച്ച് നിരവധി വധശ്രമ കേസിലടക്കം പ്രതിയായ ഉനൈസ് എന്ന  ആളിന്റെ നേതൃത്വത്തിൽ വാഹനത്തിൽ ഒളിപ്പിച്ചു വെച്ച വാളെടുത്ത് ബാദുഷയുടെ കഴുത്തിന് വെട്ടുകയായിരുന്നു.

അ‍ഞ്ച് ജില്ലകളില്‍ സാധാരണ ജീവിതം ഭാ​ഗികമായി അനുവദിക്കും; നിയന്ത്രണങ്ങള്‍ ബാധകം

കഴുത്തിന്റെ ഞരമ്പ് അറ്റ് വീണ ബാദുഷയെ നാട്ടുകാരെത്തി ആദ്യം പൂക്കയിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button