കണ്ണൂര്‍: കൈക്കൂലി നല്‍കാത്തതിന് ലോറി ഡ്രൈവറെ ആര്‍ ടി ഒ മര്‍ദിച്ചതായി ആരോപണം. കണ്ണൂര്‍ പേരാവൂര്‍ കാട്ടിക്കുളം ചെക്ക് പോസ്റ്റില്‍ വച്ച് കൊളക്കാട് കിഴക്കേ മാവടിയിലെ നടുവത്താനിയില്‍ മെല്‍ബിനെയാണ് മര്‍ദിച്ചത്. എല്ലാ പേപ്പറുകളും ഉണ്ടായിരുന്നിട്ടും കൈക്കൂലി വേണമെന്ന് ആര്‍ ടി ഒ ആവശ്യപ്പെടുകയായിരുന്നുവെന്നും, എതിര്‍ത്തതിന്
മെല്‍ബിനെ ആര്‍ ടി ഒ മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി . മര്‍ദ്ദനമേറ്റ മെല്‍ബിനെ വ്യാഴാഴ്ച രാത്രി 11 മണിയോടെ അവശനിലയില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൈസൂരില്‍ നിന്നും പച്ചക്കറി ലോഡുമായി വ്യാഴാഴ്ച രാത്രി 7.30ഓടെ മെല്‍ബിന്‍ കാട്ടിക്കുളം ചെക്ക് പോസ്റ്റില്‍ എത്തിയപ്പോള്‍ ഇവിടെ വച്ച് നടന്ന വാഹന പരിശോധനക്കിടെ വാഹനത്തിന്റെ രേഖകളുമായി ചെന്നപ്പോള്‍ രേഖകള്‍ കാണണ്ടെന്നും പണം നല്‍കിയ ശേഷം പോക്കോളൂ എന്ന് ആര്‍ ടി ഒ പറഞ്ഞു. എന്നാല്‍ ലോക്ക് ഡൗണ്‍ കാലമായിട്ടും പട്ടിണിയിലാകും എന്ന് പേടിച്ചാണ് ജോലിക്ക് വന്നതെന്നും നല്‍കാന്‍ തന്റെ കയ്യില്‍ പണം ഇല്ലെന്നും പറഞ്ഞു എങ്കിലും ആര്‍ ടി ഒ വഴങ്ങിയില്ല. ഇതോടെ സമീപമുള്ള പൊലീസ് ഔട്ട് പോസ്റ്റിലേക്ക് ഓടിയെത്തി മെല്‍ബിന്‍ അവിടെ ഉണ്ടായിരുന്ന എസ്പിയോട് കാര്യങ്ങള്‍ വിശദീകരിച്ചു.
പിന്നാലെ ആര്‍ ടി ഒയും എത്തി, ശേഷം കൃത്യ നിര്‍വഹണം തടസപെടുത്തിയെന്നും ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നും ആര്‍ ടി ഒ ആവശ്യപ്പെട്ടെങ്കിലും കാര്യം മനസിലായ പൊലീസുദ്യോഗസ്ഥന്‍ മെല്‍ബിനോട് പോകാന്‍ പറയുകയായിരുന്നു. തുടര്‍ന്ന് വാഹനം ഓടിച്ച മെല്‍ബിന് രാത്രി കേളകം എത്തിയപ്പോള്‍ മര്‍ദനം കിട്ടിയത് മൂലം കേളകത്തെത്തിയപ്പോള്‍ അവശനിലയിലാകുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തായ ഡ്രൈവറെ വിളിച്ചാണ് പേരാവൂര്‍ആശുപത്രിയില്‍ അഡ്മിറ്റായത്.
Post Your Comments