പാറ്റ്ന: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബിഹാറില്‍ ഹോട്ട് സപോട്ടുകളാക്കി കണക്കാക്കിയിട്ടുള്ള പ്രദേശങ്ങളില്‍ പരിശോധനക്കെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ നാലിടങ്ങളിലാണ് ആരാഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്. ഹോട്ട്സ്പോട്ടായി കണക്കാക്കുന്ന നളന്ദയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ട്മുമ്പ് മതസമ്മേളനം നടത്തിയിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നവരെ പരിശോധിക്കാന്‍ എത്തിയ ആരോഗ്യ പ്രവര്‍ത്തകരെ പ്രദേശവാസികള്‍ കയ്യേറ്റത്തിന് ശ്രമിച്ച് ഓടിക്കുകയായിരുന്നു.
ബിഹാര്‍ ഷരീഫിലും നളന്ദ, ഔറംഗബാദ്, മോത്തിഹാരി എന്നിവിടങ്ങളിലും ഡോര്‍ ടു ഡോര്‍ സ്ക്രീനിങ്ങിനെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ പ്രദേശവാസികള്‍ കയ്യേറ്റം ചെയ്ത സംഭവമുണ്ടായി. ഔറംഗബാദില്‍ കോവിഡ് സംശയിക്കുന്നവരെ പരിശോധിക്കാനെത്തിയ സംഘത്തെ ഗ്രാമവാസികള്‍ ആക്രമിച്ചു. ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയവരെ പരിശോധിക്കാനെത്തിയപ്പോഴാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്.
തമിഴ്നാട്ടില്‍ നിന്നെത്തിയ വിദ്യാർത്ഥിനിക്കും അവിടെ നിന്നും വന്ന കച്ചവടക്കാരനുമെതിരേ കേസ്
മോത്തിഹാരിയിലെ ഹര്‍സിദ്ധിയില്‍ ജനം ആരോഗ്യ പ്രവര്‍ത്തകരെ തടഞ്ഞുവെക്കുകയും അവശ്യവസ്തുക്കള്‍ ലഭ്യമാക്കാത്തതിനെ ചൊല്ലി തര്‍ക്കിക്കുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. ബിഹാറിലെ സിവാന്‍, ബെഗുസരായ്, നളന്ദ, നവാഡ എന്നീ പ്രദേശങ്ങള്‍ കോവിഡ് റെഡ് സോണായി തിരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു.ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് കുമാര്‍ അറിയിച്ചു.
Post Your Comments