Latest NewsIndia

ബിഹാറില്‍ പരിശോധനക്കെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്​ നേരെ പരക്കെ ആക്രമണം

സമ്മേളനത്തില്‍ പ​ങ്കെടുത്തതിനെ തുടര്‍ന്ന്​ നിരീക്ഷണത്തില്‍ കഴിയുന്നവരെ പരിശോധിക്കാന്‍ എത്തിയ ആരോഗ്യ പ്രവര്‍ത്തകരെ പ്രദേശവാസികള്‍ കയ്യേറ്റത്തിന്​ ശ്രമിച്ച്‌​ ഓടിക്കുകയായിരുന്നു.

പാറ്റ്ന: കോവിഡ്​ വ്യാപനത്തെ തുടര്‍ന്ന്​ ബിഹാറില്‍ ഹോട്ട്​ സപോട്ടുകളാക്കി കണക്കാക്കിയിട്ടുള്ള പ്രദേശങ്ങളില്‍ പരിശോധനക്കെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ നാലിടങ്ങളിലാണ് ആരാഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്​. ഹോട്ട്​സ്​പോട്ടായി കണക്കാക്കുന്ന നളന്ദയില്‍ ലോക്ക്​ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്​ തൊട്ട്​മുമ്പ് ​ മതസമ്മേളനം നടത്തിയിരുന്നു. സമ്മേളനത്തില്‍ പ​ങ്കെടുത്തതിനെ തുടര്‍ന്ന്​ നിരീക്ഷണത്തില്‍ കഴിയുന്നവരെ പരിശോധിക്കാന്‍ എത്തിയ ആരോഗ്യ പ്രവര്‍ത്തകരെ പ്രദേശവാസികള്‍ കയ്യേറ്റത്തിന്​ ശ്രമിച്ച്‌​ ഓടിക്കുകയായിരുന്നു.

ബിഹാര്‍ ഷരീഫിലും നളന്ദ, ഔറംഗബാദ്​, മോത്തിഹാരി എന്നിവിടങ്ങളിലും ഡോര്‍ ടു ഡോര്‍ സ്​ക്രീനിങ്ങിനെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ പ്രദേശവാസികള്‍ കയ്യേറ്റം ചെയ്​ത സംഭവമുണ്ടായി. ഔറംഗബാദില്‍ കോവിഡ്​ സംശയിക്കുന്നവരെ പരിശോധിക്കാനെത്തിയ സംഘത്തെ ഗ്രാമവാസികള്‍ ആക്രമിച്ചു. ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയവരെ പരിശോധിക്കാനെത്തിയപ്പോഴാണ്​ ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്​.

തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിദ്യാർത്ഥിനിക്കും അവിടെ നിന്നും വന്ന കച്ചവടക്കാരനുമെതിരേ കേസ്‌

മോത്തിഹാരിയിലെ ഹര്‍സിദ്ധിയില്‍ ജനം ആരോഗ്യ പ്രവര്‍ത്തകരെ തടഞ്ഞുവെക്കുകയും അവശ്യവസ്​തുക്കള്‍ ലഭ്യമാക്കാത്തതിനെ ചൊല്ലി തര്‍ക്കിക്കുകയും കയ്യേറ്റത്തിന്​ ശ്രമിക്കുകയും ചെയ്​തു. ബിഹാറിലെ സിവാന്‍, ബെഗുസരായ്​, നളന്ദ, നവാഡ എന്നീ പ്രദേശങ്ങള്‍ കോവിഡ്​​ റെഡ്​ സോണായി തിരിച്ചിട്ടുണ്ട്​. സംസ്ഥാനത്ത്​ ഇതുവരെ 83 പേര്‍ക്ക്​​ കോവിഡ്​ സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്​തു.ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന്​ ആരോഗ്യ വകുപ്പ്​ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്​ജയ്​ കുമാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button