ബംഗളൂരു: മകന്റെ വിവാഹം നടത്തിയത് നിർദേശങ്ങൾ പാലിച്ചാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. രക്തബന്ധമുള്ളവര്‍ മാത്രമാണ് പങ്കെടുത്തതെന്നും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ നടപടിയെടുക്കാന്‍ വെല്ലുവിളിക്കുകയാണ്. ജില്ലാ കളക്ടറാണ് വിവാഹത്തിന് അനുമതി നല്‍കിയത്. വിവാഹ ആവശ്യത്തിനുള്ള കാറുകള്‍ക്ക് പാസും നല്‍കിയിരുന്നു. ലോകാരോഗ്യ സംഘടന എല്ലാവരും മാസ്ക്ക് ധരിക്കേണ്ടെന്ന് പറഞ്ഞതിനാലാണ് വിവാഹ ചടങ്ങില്‍ മാസ്ക് ഉപയോഗിക്കാതിരുന്നതെന്നും കുമാരസ്വാമി പറയുകയുണ്ടായി.
ചടങ്ങില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും മുഖാവരണം ധരിച്ചിരുന്നില്ല. സമൂഹ അകലവും പാടിക്കാതെയാണ് പലരും ചടങ്ങില്‍ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദമായിരുന്നു.
Post Your Comments