തിരുവനന്തപുരം • ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് അശ്ലീലം കാണുന്നവരുടെ എണ്ണം കൂടിയെന്ന് കേരള പോലീസ് സൈബര്‍ ഡോം. ഇന്റര്‍നെറ്റില്‍ കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്നവര്‍ സജീവമായതായും സൈബര്‍ ഡോം വ്യക്തമാക്കി.
വാട്സ്ആപ്പ് ഗ്രൂപ്പുകളും, ടെലഗ്രാം ചാനലുകളും ഗ്രൂപ്പുകളും വഴിയാണ് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവക്കുന്നത്.
ഇത്തരത്തില്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന 150 ഗ്രൂപ്പുകളെ തിരിച്ചറിയുകയും, ‘ശ്രേയയുടെ’, ‘താവളം’, ‘തനാസേര്ത്ത’, ‘കമ്പി ഫാമിലി’, ‘മാതംഗ ഗേള്‍’ എന്നീ ഗ്രൂപ്പുകള്‍ നശിപ്പിക്കുകയും ചെയ്തു.
കുട്ടികളെ ചൂഷണം ചെയ്യുന്നതും ദൃശ്യങ്ങള്‍ കൈമാറുന്നതും വീടിനുള്ളില്‍ തന്നെയുള്ളവരാണോയെന്ന് സംശയമുണ്ട്.
ഗ്രൂപ്പുകളുടെ അഡ്മിന്മാരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്നും എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു.
Post Your Comments