Latest NewsNewsInternational

കോവിഡ് 19 ; പരീക്ഷണാത്മക മരുന്ന് ഫലം കാണുന്നു ; രോഗികള്‍ സുഖം പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്

കോവിഡ് -19 രോഗികള്‍ക്ക് പ്രയോഗിച്ച പരീക്ഷണാത്മക മരുന്ന് വേഗത്തില്‍ സുഖം പ്രാപിച്ചുവരുന്നതായി റിപ്പോര്‍ട്ട്. റെംഡെസിവിര്‍ എന്ന മരുന്നാണ് ഫലം കാണിക്കുന്നത്. മരുന്നിന്റെ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുക്കുന്ന രോഗികള്‍ക്കെല്ലാം കടുത്ത ശ്വാസകോശ ലക്ഷണങ്ങളും പനിയുമുണ്ടായിരുന്നുവെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ ചികിത്സ കഴിഞ്ഞ് ആശുപത്രി വിടാന്‍ സാധിച്ചുവെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടറെ ഉദ്ധരിച്ച് ഒരു സ്വകാര്യം മാധ്യമം പറഞ്ഞു.

‘ഞങ്ങളുടെ മിക്ക രോഗികളും ഇതിനകം ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു എന്നതാണ് ഏറ്റവും നല്ല വാര്‍ത്ത, അത് വളരെ മികച്ചതാണ്. ഞങ്ങള്‍ക്ക് രണ്ട് രോഗികള്‍ മാത്രമേ മരിച്ചിട്ടുള്ളൂ,’ ക്ലിനിക്കല്‍ ട്രയലിന് നേതൃത്വം നല്‍കുന്ന ചിക്കാഗോ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. കാത്ലീന്‍ മുള്ളന്‍, പറഞ്ഞു.

കോവിഡ് -19 ന് അംഗീകൃത മരുന്നോ ചികിത്സയോ ഇല്ല, ഇത് ചില രോഗികളില്‍ കടുത്ത ന്യൂമോണിയയ്ക്കും അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോമിനും കാരണമാകും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നിരവധി മരുന്നുകളുടെയും മറ്റ് ചികിത്സകളുടെയും പരീക്ഷണങ്ങള്‍ സംഘടിപ്പിക്കുന്നു, അവയില്‍ ഒന്നാണ് റിമെഡെസിവിര്‍.

ഗില്ല്യഡ് സയന്‍സസ് നിര്‍മ്മിച്ച ഈ മരുന്ന് എബോളയ്ക്കെതിരെ ചെറിയ വിജയത്തോടെ പരീക്ഷിച്ചിരുന്നു, പക്ഷേ മൃഗങ്ങളില്‍ നടത്തിയ ഒന്നിലധികം പഠനങ്ങള്‍ കാണിക്കുന്നത് കോവിഡ് -19 മായി ബന്ധപ്പെട്ട കൊറോണ വൈറസുകളായ സാര്‍സ് (സെവെര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം), മെഴ്സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി) സിന്‍ഡ്രോം) എന്നിവയെ തടയാനും ചികിത്സിക്കാനും ഈ മരുന്നിന് കഴിയുമെന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button