തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കില്ല എന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചതായി വാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസിനെതിരെ പരാതി. ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്കെത്തിക്കാനാകില്ലെന്നതിന് @asianetnewstvയുടെ കണ്ടെത്തല്‍ പ്രവാസികളെ നാട്ടിലെത്തിക്കില്ല എന്ന് ഞാന്‍ പറഞ്ഞെന്നാണ്. ഞാന്‍ എഴുതാത്ത കാര്യം ബ്രേക്കിങ് ന്യൂസ് ആക്കി തെറ്റിദ്ധരിപ്പിക്കുന്നതാണോ നിങ്ങള്‍ പഠിച്ച മാധ്യമ ധര്‍മ്മം എന്ന് വി മുരളീധരൻ ട്വിറ്ററിലൂടെ ചോദിക്കുകയുണ്ടായി.
കേരള പീപ്പിള്‍സ് ഫ്രണ്ട് ഇതിന്റെ പശ്ചാത്തലത്തിൽ പരാതി നല്‍കിയിട്ടുണ്ട്. ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനുമാണ് പരാതി നൽകിയിരിക്കുന്നത്. ഇത്തവണ ഏഷ്യാനെറ്റ് ന്യൂസിനെതിരെ ശക്തമായ നടപടി എടുക്കുന്നതിന് ആരും തടസ്സം നില്‍ക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പീപ്പിള്‍സ് ഫ്രണ്ട് ട്വീറ്റ് ചെയ്തു. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സുപ്രീം കോടതി ഗൗരവമായെടുത്തിരുന്നു.എന്നാല്‍ ഏപ്രില്‍ 17 ന് ഏഷ്യാനെറ്റ് വി.മുരളീധരന്റെ പ്രസ്താവന തെറ്റായി ഉദ്ധരിച്ച് വ്യാജവാര്‍ത്ത നല്‍കിയിരിക്കുകയാണ്. കഴിഞ്ഞമാസം ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയുള്ള ഏകപക്ഷീയ വാര്‍ത്തകളുടെ പേരില്‍ ഏഷ്യാനെറ്റിനെ 48 മണിക്കൂര്‍ വിലക്കിയിരുന്നു. മേലില്‍ വാര്‍ത്തകള്‍ സത്യസന്ധമായും കൃത്യമായും നല്‍കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് 48 മണിക്കൂര്‍ തികയും മുൻപ് ചാനലിന്റെ വിലക്ക് പിന്‍വലിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഉടനടി ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ക്വാറൻറീൻ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്കെത്തിക്കാനാകില്ലെന്നതിന് @asianetnewstv യുടെ കണ്ടെത്തൽ പ്രവാസികളെ നാട്ടിലെത്തിക്കില്ല എന്ന് ഞാൻ പറഞ്ഞെന്നാണ്. ഞാൻ എഴുതാത്ത കാര്യം ബ്രേക്കിംഗ് ന്യൂസ് ആക്കി തെറ്റിദ്ധരിപ്പിക്കുന്നതാണോ നിങ്ങൾ പഠിച്ച മാധ്യമ ധർമ്മം?#ShameOnYou
— V Muraleedharan (@VMBJP) April 17, 2020
Post Your Comments