Latest NewsNewsInternational

അമേരിക്കയില്‍ 5.2 ദശലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് പാന്‍ഡെമിക്കില്‍ നിന്നുള്ള സാമ്പത്തിക നാശനഷ്ടങ്ങള്‍ക്കിടയില്‍, അമേരിക്കയിലെ 5.2 ദശലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായും, അവരെല്ലാവരും കഴിഞ്ഞയാഴ്ച തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ തേടിയതായും തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ 11 വരെയുള്ള കണക്കുകള്‍ പ്രകാരം മാര്‍ച്ച് പകുതി മുതല്‍ യുഎസ് സമ്പദ്‌വ്യവസ്ഥയില്‍ 22 ദശലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൊവിഡ്-19 ന്റെ വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണുകളും മറ്റും കമ്പനികളെയും ഷോപ്പുകളെയും റെസ്റ്റോറന്‍റുകളെയും അവരുടെ വാതിലുകള്‍ അടയ്ക്കാന്‍ നിര്‍ബന്ധിതരാക്കി.

തൊഴില്‍ വകുപ്പിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ താരതമ്യപ്പെടുത്താവുന്ന ആഴ്ചയില്‍ 203,000 പേര്‍ മാത്രമാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി ആദ്യമായി ക്ലെയിം ഫയല്‍ ചെയ്തത്.

ഹോട്ടലുകള്‍, ഭക്ഷ്യ സേവനം, ചില്ലറ വില്‍പ്പന, നിര്‍മ്മാണം, ഖനനം എന്നീ മേഖലകളില്‍ വ്യാപകമായ പിരിച്ചുവിടലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാ സംസ്ഥാനങ്ങളിലും തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതിന്‍റെ കാരണമായി പറയുന്നത് കൊവിഡ്-19ന്റെ വ്യാപനമാണ്.

-മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button