മുംബൈ : രണ്ട് ദിവസത്തെ നഷ്ടത്തിന് ശേഷം, ഇന്ന് ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ. 200ലേറെ പോയന്റ് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച സെൻസെക്സ് 222.80 പോയിന്റ് ഉയർന്നു 30602.61ലും,നിഫ്റ്റി 67.50 പോയിന്റ് ഉയർന്നു 8992.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ധനകാര്യ ഓഹരികളില്‍ വാങ്ങല്‍ താല്‍പര്യം പ്രകടമായതാണ് വിപണിക്ക് നേട്ടമായത്. ബിഎസ്ഇയിലെ 1596 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 743 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ,148 ഓഹരികള്‍ക്ക് മാറ്റമില്ല.
എന്‍ടിപിസി, വേദാന്ത, ഐസിഐസിഐ ബാങ്ക്, ശ്രീ സിമന്റ്, യുപിഎല്‍, ടൈറ്റാന്‍ കമ്പനി, എസ്ബിഐ, സണ്‍ ഫാര്‍മ, പവര്‍ഗ്രിഡ് കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും,എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ഐടിസി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ഇന്ന് വിപണി അവസാനിപ്പിച്ചത്.
Post Your Comments