ലഖ്‌നൗ: യു.പിയിലെ മൊറാദാബാദില്‍ ആരോഗ്യപ്രവര്‍ത്തകരേയും പോലീസിനേയും ജനക്കൂട്ടം ആക്രമിച്ചു. കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കളെ ആശുപത്രിയിലേക്കു കൊണ്ടുപോവാന്‍ എത്തിയ സംഘത്തെ നൂറിലധികം പേര്‍ ചേര്‍ന്നാണ് ആക്രമിച്ചത്. ഇതിൽ ഒരു ഡോക്ടറുടെ നില ഗുരുതരമാണ്. നവാബ്‌പുരയിലെ നാഗ്‌ഫണി മേഖലയിലായിരുന്നു സംഭവം. കോവിഡ് ബാധിച്ചു മരിച്ചയാളുടെ ബന്ധുക്കളെ ആശുപത്രിയിലെ ക്വാറന്റൈന്‍ സംവിധാനത്തിലേക്ക് കൊണ്ടുപോവാനായാണ് ഡോ. എച്ച്.സി. മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലത്തെത്തിയത്.
ഇവര്‍ക്കൊപ്പം നാലു പോലീസുകാരുമുണ്ടായിരുന്നു. രോഗിയുടെ വീട്ടിലെത്തിയപ്പോള്‍ ഒരു പറ്റം ആളുകള്‍ തടിച്ചുകൂടി. കൂട്ടം കൂടി നില്‍ക്കരുതെന്നും പിരിഞ്ഞുപോവണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇതിനെച്ചൊല്ലി വാക്കേറ്റമുണ്ടായി. ഉടന്‍ തന്നെ നൂറുകണക്കിനു പേര്‍ വീടുകളില്‍നിന്നും പുറത്തിറങ്ങുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. ഒടുവില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സംഘം ഓടിരക്ഷപ്പെടുകയായിരുന്നു. വീടുകളുടെ മുകളില്‍നിന്നും തങ്ങള്‍ക്കെതിരേ കല്ലേറുണ്ടായെന്നും സംഘം പറയുന്നു.കൂടെയുണ്ടായിരുന്ന മറ്റൊരു ഡോക്ടറെയും, ആരോഗ്യപ്രവർത്തകരെയും കല്ലെറിഞ്ഞോടിച്ചു. ആംബുലൻസ് തല്ലി തകർത്തു.
രാജ്യത്തെ കോവിഡ് മരണത്തില്‍ പകുതിയും ഈ നാലു നഗരങ്ങളില്‍
പിന്നീട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം സ്‌ഥലത്തെത്തിയാണ് സ്‌ഥിതിഗതികള്‍ ശാന്തമാക്കിയത്. അതേസമയം, സംഭവത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപലപിച്ചു.കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ സമയവും കാലവും നോക്കാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയും പോലീസിനെയും ആക്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കുറ്റക്കാര്‍ക്കെതിരേ ദേശീയ സുരക്ഷാനിയമപ്രകാരം കേസെടുക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Post Your Comments