Latest NewsNewsIndiaBusiness

ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വില്‍ക്കാന്‍ ഇ- കൊമേഴ്‌സ് സ്ഥാപനങ്ങൾക്കുള്ള അനുമതി : കേന്ദ്രത്തിന്റെ തീരുമാനമിങ്ങനെ

ന്യൂ ഡൽഹി : ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വില്‍ക്കാന്‍ ആമസോൺ, ഫ്‌ളിപ്കാർട്ട്,സ്നാപ് ഡീൽ തുടങ്ങിയ ഇ- കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് അനുമതി നൽകി കേന്ദ്രം.ടെലിവിഷൻ, മൊബൈൽ ഫോൺ, റഫ്രിജറേറ്റർ, ലാപ്‌ടോപ്, സ്റ്റേഷനറി ഉത്പന്നങ്ങൾ എന്നിവ ഏപ്രിൽ 20 മുതൽ വിൽക്കാൻ അനുമതി നൽകിയെന്നാണ് റിപ്പോർട്ട്. ഇ-കൊമേഴ്സ് കമ്പനികളുടെ വാഹനങ്ങൾക്കും സാധനങ്ങൾ എത്തിക്കാനായി പ്രത്യേക അനുമതി നൽകാനും തീരുമാനിച്ചിട്ടുണ്ട്.

Also read : സൂംആപ്പ് സുരക്ഷിതമല്ല; സർക്കാർ ഉദ്യോ​ഗസ്ഥർ ഔദ്യോ​ഗികാവശ്യത്തിന് ഉപയോ​ഗിക്കരുതെന്ന് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

കോവിഡ് 19 വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതിനാൽ .പുറത്തിറക്കിയ മാർഗനിർദേശങ്ങൾക്ക് വ്യക്തത വരുത്തിയാണ്, ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദേശം പുറത്തിറക്കിയിട്ടുള്ളത്. തളർച്ചയിലായ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്ക് ഉണർവ് നൽകുക എന്നതാണ് സർക്കാരിന്റെ നടപടിയിലൂടെയുള്ള ഉദ്ദേശം നേരത്തെ ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, അവശ്യ വസ്തുക്കൾ എന്നിവ മാത്രം വിൽപന നടത്താൻ ആയിരുന്നു മുൻപ് ഇ-കൊമേഴ്സ് കമ്പനികൾക്ക് കേന്ദ്രം അനുമതി നൽകിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button