ദുബായ് : യുഎഇയിൽ 412 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 4,933ത്തിലെത്തി. മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 28 ആയി. ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയമാണ് വിവരങ്ങൾ പുറത്തുവിട്ടത്. 81 പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 933. പുതുതായി 32,000 പേർക്ക് രോഗപരിശോധന നടത്തിയതായും ഊര്‍ജ്ജിതമായ പരിശോധനകള്‍ മൂലമാണ് പുതിയ രോഗികളെ കണ്ടെത്താനായതെന്നും അധികൃതർ അറിയിച്ചു.
ഭിന്നശേഷിക്കാരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആവശ്യമുണ്ടെങ്കില്‍ അവരുടെ വീടുകളിലെത്തി കോവിഡ് പരിശോധന നടത്തുന്നതിനുള്ള ദേശീയ പദ്ധതിക്ക് കഴിഞ്ഞ ദിവസം അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനുനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ തുടക്കം കുറിച്ചിരുന്നു.
Post Your Comments