മുംബൈ : വ്യാപാര ആഴ്ചയിലെ മൂന്നാം ദിനത്തിൽ നേട്ടത്തിൽ ആരംഭിച്ച ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 310.21 പോയിന്റ് താഴുന്ന് 30379.81ലും നിഫ്റ്റി 68.55 പോയിന്റ് താഴ്ന്നു 8925.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1429 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 940 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ . 174 ഓഹരികള്‍ക്ക് മാറ്റമില്ല.
ബാങ്ക്, വാഹനം, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലായപ്പോൾ എഫ്എംസിജി, ഐടി, ലോഹം ഓഹരികള്‍ നേട്ടമുണ്ടാക്കി. മാരുതി സുസുകി , ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ബ്രിട്ടാനിയ, യുപിഎല്‍, എച്ച്സിഎല്‍ ടെക്, ശ്രീ സിമന്റ്സ്,ഹിന്ദുസ്ഥാന്‍ യുണിലിവര്‍, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് അവസാനിച്ചത്.
Post Your Comments