മുംബൈ : കോവിഡ് ബാധയെന്നു സ്ഥിരീകരിച്ചതോടെ യുവതി ആശുപത്രിയിൽ ജീവനൊടുക്കി. മുംബൈ നായര്‍ ആശുപത്രിയിൽ വാര്‍ളി സ്വദേശിനിയായ 29 വയസുകാരിയെ ആണ് ശുചിമുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ 3.45 ന് ആയിരുന്നു സംഭവം.
Also read : വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ യു.എസിന്റെ നിലപാടിനെതിരെ ഐക്യരാഷ്ട്രസഭ
ആസ്മയെ തുടർന്ന് യുവതിയെ തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് ബാധയെന്ന സംശയത്തെ തുടർന്ന് ഇവരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. ചൊവ്വാഴ്ച പുറത്തുവന്ന പരിശോധനാ ഫലത്തിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയും ഇവരെ കോവിഡ് വാർഡിലേക്ക് മാറ്റുകയും ചെയ്തു. രോഗം ബാധിച്ച വിവരം അറിഞ്ഞു അസ്വസ്ഥതയിലായ യുവതി പുലർച്ചെ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.
Post Your Comments