പത്തനംതിട്ട : അമേരിക്കയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. റാന്നി അത്തിക്കയം മടന്തമണ്‍ കോവൂര്‍ അച്ചന്‍കുഞ്ഞാണ് (64) ന്യൂയോര്‍ക്കില്‍ മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യയ്ക്കും മക്കള്‍ക്കും ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവരെ പരിചരിച്ചത് അച്ചന്‍കുഞ്ഞായിരുന്നു. അങ്ങനെയാണ് ഇദ്ദേഹത്തിനും കോവിഡ് പിടിപെട്ടത്. കുടുംബസഹിതം വര്‍ഷങ്ങളായി ന്യൂയോര്‍ക്കില്‍ താമസിക്കുകയായിരുന്ന അച്ചന്‍കുഞ്ഞ് അവിടെ റസ്റ്ററന്റ് നടത്തുകയാണ്.
Post Your Comments