Latest NewsNewsGulfQatar

കോവിഡ് 19 : ഖത്തറിൽ  197 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു : രോഗികളുടെ 3000 കടന്നു 

ദോഹ: ഖത്തറിൽ ഇന്ന് 197 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 3,428ലെത്തി.  ഇതിൽ 3,048 പേർ ചികിത്സയിൽ കഴിയുന്നു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 39 പേര്‍ കൂടി സുഖം പ്രാപിച്ചു.  ഇതുവരെ 373 പേർക്ക് രോഗം ഭേദമായി.1,794 പേരില്‍ കൂടി പരിശോധന നടത്തിയതോടെ പരിശോധനക്ക് വിധേയമായവര്‍ 52,622. ഒരു സ്വദേശി ഉള്‍പ്പെടെ 7 പേരാണ് ഇതുവരെ  രാജ്യത്ത് മരിച്ചത്. QATAR COVID UPDATES 14

കുവൈറ്റിൽ ഒരാൾ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. 50 വയസ്സുള്ള സ്വദേശിയാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ രണ്ടായി. നേരത്തെ ഗുജറാത്ത് സ്വദേശിയാണ് വൈറസ് ബാധയേറ്റ് മരണപ്പെട്ടത്.  കഴിഞ്ഞ ദിവസം  66 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ 45പേർ  ഇന്ത്യക്കാരാണ്,ഇതോടെ  രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1300‌ആയി, ഇതിൽ 724പേർ ഇന്ത്യക്കാരാണ്. 1148 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്,26ആളുകൾ തിവ്രപരിചണ വിഭാഗത്തിലും  1367പേർ ക്വാറൻ‌റീനിലുമാണ്. ഇന്നലെ 8 പേർകൂടി സുഖം പ്രാപിച്ചതോടെ . രോഗമുക്തി നേടിയവർ 150ലെത്തി.

Also read : രാജ്യത്ത് ഭക്ഷണത്തിനും മരുന്നുകള്‍ക്കും മറ്റു അവശ്യവസ്തുക്കള്‍ക്കും ക്ഷാമമില്ല : ജനങ്ങള്‍ക്ക് അമിത് ഷായുടെ ഉറപ്പ്

സൗദി അറേബ്യയില്‍ 472 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 4,934 ആയി എന്ന് ആരോഗ്യ മന്ത്രാലയം  അറിയിച്ചു. 44 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ മൊത്തം 805 പേര്‍ രോഗമുക്തരായെന്ന് മന്ത്രാലയം അറിയിച്ചു. ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 65 ആയി.

യു.എ.ഇയില്‍ തിങ്കളാഴ്ച 398 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം കേസുകള്‍ 4521 ആയി. 172 പേര്‍ക്ക് രോഗം ഭേദമായി . ഇതുവരെ 852 പേരാണ് സുഖം പ്രാപിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് പേര്‍ തിങ്കളാഴ്ച മരിച്ചതായും യു.എ.ഇ വ്യക്തമാക്കി. ഇതോടെ മരണസംഖ്യ 25 ആയാതായും മന്ത്രാലയ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി. പറഞ്ഞു. തിങ്കളാഴ്ച രാജ്യത്തൊട്ടാകെ 23,380 പുതിയ ടെസ്റ്റുകളും നടത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button