ന്യൂഡല്‍ഹി: സൈനിക ഡോക്ടർക്കും കോവിഡ് 19. വൈറസ് ബാധിതരെ ചികിത്സിച്ച ലഫ്. കേണൽ പദവിയിലുള്ള ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകളും ഉൾപ്പെടെ 17 പേരെ നിരീക്ഷണത്തിലാക്കി. ഡല്‍ഹിയില്‍ കോവിഡിന് എതിരായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട് വരികയായിരുന്നു ഡോക്ടറെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഇതോടെ സൈന്യത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. കൂടാതെ സേനയിൽ രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ഡോക്ടറാണ് ഇദ്ദേഹം
Post Your Comments