
ഗാസിയാബാദ്: ലോക്ക് ഡൗണ്‍ ലംഘിച്ച് വിവാഹച്ചടങ്ങ് സംഘടിപ്പിച്ചതിന് നവവരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കള്‍ക്കളും സുഹൃത്തുക്കളുമായ ഏഴ് പേര്‍ക്കെതിരെ ഗാസിയാബാദ് പൊലീസ് കേസെടുത്തു. മുറാദ്നഗര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തുള്ള വീട്ടിലാണ് വിവാഹം സംഘടിപ്പിച്ചിരുന്നത്.
ഏപ്രില്‍ 12, 13 തീയതികളില്‍ ദേശീയപാത 58ന് സമീപം രാവലി റോഡില്‍ രണ്ട് കാറുകള്‍ നിര്‍ത്തിയിട്ടിരുന്ന് പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 13ന് രാവിലെ സ്ഥലത്തെത്തി പൊലീസ് കാര്യങ്ങള്‍ അന്വേഷിച്ചതോടെയാണ് വിവാഹത്തിനായി വരനെ മീററ്റിലേക്ക് കൊണ്ടുപോകുകയാണെന്ന് കാറിലുണ്ടായിരുന്നവര്‍ പറഞ്ഞത്.
വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്കാകാത്തതിനെ തുടര്‍ന്ന് ഗാസിയാബാദ് എസ്എസ്പി കലാനിധി നൈഥാനിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് നവവരനെ അറസ്റ്റ് ചെയ്തു. പൊലീസിന്റെ കണ്ണില്‍പ്പെടാതെ മീററ്റിലെത്തി വിവാഹചടങ്ങ് നടത്താനായിരുന്നു ഇവരുടെ പരിപാടിയെന്ന് പൊലീസ് പറഞ്ഞു.
Post Your Comments