
ഷാര്‍ജ • ഒരു ബേക്കറി ജീവനക്കാരന്‍ തന്റെ വിരല്‍ നക്കിയ ശേഷം ബ്രഡില്‍ സ്പര്‍ശിക്കുന്ന വീഡിയോ ലഭിച്ചതിനെത്തുടര്‍ന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി ഒരു ബേക്കറിയിലെ എല്ലാ സാധനങ്ങളും കണ്ടുകെട്ടി. ബേക്കറിയുടെ ഭക്ഷ്യ സാധനങ്ങള്‍ നിര്‍മ്മിക്കാനുള്ള ലൈസന്‍സും മുനിസിപ്പാലിറ്റി റദ്ദാക്കിയിട്ടുണ്ട്.
ഒരു പാര്‍പ്പിട പ്രദേശത്തെ ബേക്കറിയിലാണ് മുനിസിപ്പാലിറ്റി നടപടി സ്വീകരിച്ചത്. അടച്ചുപൂട്ടല്‍ ഉത്തരവ് ഇറക്കാന്‍ എമിറേറ്റിലെ അധികാരപ്പെട്ട ഏക സ്ഥാപനമായ ഷാര്‍ജ ഇക്കോണമിക് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിനെയും മുനിസിപ്പാലിറ്റി വിവരമറിയിച്ചു.
ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയുമാണ് അതിന്റെ മുൻഗണനയെന്ന് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പതിവ് പരിശോധന സന്ദർശനങ്ങള്‍ നടത്തി വരുന്നു.
കഴിഞ്ഞയാഴ്ച, അടുപ്പിനുള്ളിൽ വയ്ക്കുന്നതിന് മുമ്പ് റൊട്ടിയില്‍ തുപ്പിയതിന് അജ്മാനിലെ ഒരു ബേക്കറി തൊഴിലാളിയെ കസ്റ്റഡിയിലെടുത്തിരുന്നു.
Post Your Comments