ന്യൂഡല്‍ഹി•കോവിഡ്-19 വ്യാപകമാകുന്നത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെ മുഴുവന്‍ തിരികെ കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് ഔദ്യോഗികമായി ഒരു സന്ദേശവും യു.എ.ഇ സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. പ്രവാസികളെ തിരിച്ചു കൊണ്ടുപോകണമെന്നും അതിന് തയ്യാറാകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ ബന്ധങ്ങള്‍ പുനഃപരിശോധിക്കുമെന്നും യു.എ.ഇ പ്രഖ്യാപിച്ചുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം പൗരന്മാരെ തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുടെ വിസ ക്വോട്ടയില്‍ മാറ്റം വരുത്തുന്നത് ആലോചിക്കേണ്ടി വരുമെന്നും ഈ രാജ്യങ്ങളില്‍ നിന്ന് ഭാവിയില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് കര്‍ശനമായി നിയന്ത്രിക്കുമെന്നും യു.എ.ഇ. മാനവ വിഭവശേഷിമന്ത്രാലയം അറിയിച്ചതായി ചില മാധ്യമങ്ങള്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments