തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ചതിന് പിടിച്ചെടുത്ത് വിട്ടുനല്‍കിയ വാഹനങ്ങളുടെ ഉടമകള്‍ വീണ്ടും നിയമം ലംഘിച്ചാല്‍ കനത്ത ശിക്ഷ ലഭിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഒരിക്കല്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ വീണ്ടും പിടിച്ചാല്‍ കേസെടുക്കില്ലെന്ന ധാരണ തെറ്റാണെന്നും ഡിജിപി വ്യക്തമാക്കി. പൊലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടുനല്‍കിയ ഇത്തരം വാഹനങ്ങള്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചു ചിലര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതുസംബന്ധിച്ച് വ്യാപക പ്രചാരണം നടത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Leave a Comment