Latest NewsIndiaNews

കോവിഡ് 19 ; മരിച്ചയാളുടെ ശവസംസ്‌കാരം തടയാന്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് തടിച്ചുകൂടി ജനങ്ങള്‍

റാഞ്ചി: കോവിഡ് 19 ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം അനുവദിക്കില്ലെന്ന വാദവുമായി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് തടിച്ച് കൂടി നാട്ടുകാര്‍. ഇന്ന് പുലര്‍ച്ചെ കോവിഡ് ബാധയേത്തുടര്‍ന്ന് റാഞ്ചി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഐസൊലേഷന്‍ വാര്‍ഡില്‍ വച്ച് മരിച്ചയാളുടെ മൃതദേഹം റാതു റോഡിലെ ശ്മശാനത്തില്‍ സംസ്‌കാരിക്കാനായി ആരോഗ്യവകുപ്പും ആശുപത്രി ജീവനക്കാരും ശ്രമിച്ചപ്പോഴാണ് ഇതിന് മുന്നിലക്ക് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. റാഞ്ചി സ്വദേശി തന്നെയായ ഹിന്ദ്പിരി മേഖലയില്‍ താമസിക്കുന്നയാളാണ് മരിച്ചത്.

സാമൂഹ്യ അകലം പാലിക്കാനും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും മറികടന്ന് നിരവധിയാളുകളാണ് ശ്മശാനത്തിന് മുന്നില്‍ തടിച്ചുകൂടിയത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചയാളെ ശ്മശാനത്തില്‍ സംസ്‌കരിക്കുന്നില്ലെന്ന് ഉറപ്പ് നല്‍കിയിട്ടും ശ്മശാനത്തിന്റെ ഗേറ്റുകള്‍ അടച്ച് മടങ്ങിപ്പോവാനൊരുങ്ങിയിട്ടും ആളുകള്‍ പിരിഞ്ഞ് പോകാന്‍ തയ്യാറായില്ലെന്ന് എസ് പി അജിത് പീറ്റര്‍ ഡംഗ് പറയുന്നു.

ഇവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് നീക്കം. മരിച്ചയാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button