ന്യൂഡൽഹി: നിങ്ങളുടെ അടുത്ത് കൊറോണാ വൈറസ് ബാധിതന്‍ ഉണ്ടോ? ഇനി മൊബൈൽ നോക്കിയാൽ അടുത്തുള്ള വൈറസ് ബാധിതരെക്കുറിച്ച് അറിയാം. പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കാൻ മൊബൈല്‍ രംഗത്തെ ശത്രുക്കളായ ആപ്പിളും ഗൂഗിളും ആണ് ഒരുമിക്കുന്നത്.
കൊറോണാവൈറസ് കോണ്‍ടാക്ട് ട്രാക്കിങിന് ആണ് ഇരുവരും വികസിപ്പിക്കുന്നത്. ഐഒഎസ് അല്ലെങ്കില്‍ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന സമാര്‍ട് ഫോണ്‍ ഉപയോയക്താക്കള്‍ക്ക് തങ്ങളുടെ അടുത്ത് കൊറോണാവൈറസ് ബാധിതന്‍ ഉണ്ടോ എന്നറിയാനായാണ് പുതിയ ടെക്‌നോളജി സഹായിക്കുക.
ഫോണുകളിലെ ബ്ലൂടൂത്ത് സിഗ്‌നലുകള്‍ ഉപയോഗിച്ചാണ് അടുത്തുള്ള വൈറസ് ബാധിതനെ കണ്ടെത്താന്‍ ശ്രമിക്കുക. എന്നാല്‍, ഇത് സ്വകാര്യതാ നിയമങ്ങളുടെ ലംഘനമായേക്കാം എന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഇരു ടെക്‌നോളജി ഭീമന്മാരും പറയുന്നത് തങ്ങള്‍ ഡേറ്റാ അനോനിമൈസ് ചെയ്യുമെന്നാണ്. ആപ് കൊണ്ടുവരിക വഴി ഈ കമ്പനികള്‍ ഇന്ത്യയുടെ ആരോഗ്യ സേതു ആപ്പിനെ അനുകരിക്കുകയാണ് ചെയ്യുന്നതെന്നും പറയുന്നു.
ഒരാള്‍ ഈ വരാന്‍ പോകുന്ന ആപ് ഉപയോഗിക്കുന്നു എന്നു കരുതുക. അയാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എന്നും കരുതുക. അവര്‍ക്ക് തങ്ങളുടെ നീക്കങ്ങള്‍ ഒരു പൊതു ഡേറ്റാ ബെയ്‌സിലേക്ക് അപ്‌ലോഡ് ചെയ്യാനാകും. ആപ് ഉപയോഗിക്കുന്ന മറ്റ് ഉപയോക്താക്കള്‍ക്ക്, തങ്ങളുടെ ഫോണിന്റെ ബ്ലൂടൂത്ത് ഓണാണെങ്കില്‍ ഈ ആള്‍ അടുത്തെത്തുമ്പോള്‍ അറിയാന്‍ സാധിക്കും. തങ്ങള്‍ അത്തരം ഒരാളുടെ അടുത്തെത്തിയെന്ന് മനസ്സിലാക്കി അടുത്ത നടപടികള്‍ സ്വീകരിക്കാമെന്നാണ് പറയുന്നത്. കോണ്ടാക്ട് ട്രാക്കിങ് ആപ്പുകള്‍, ഇന്ത്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ചെക്ക് റിപ്പബ്ലിക് പറഞ്ഞത് തങ്ങള്‍ സ്വന്തം ആപ് അവതരിപ്പിക്കുമെന്നാണ്.
എത്ര അകലെയാണ് രോഗബാധിതനുമായി സമ്പര്‍ക്കത്തില്‍ വന്നത്, തീയതി, സമയം, എന്നതൊക്കെ രേഖപ്പെടുത്തുമെങ്കിലും ജിപിഎസ് ഡേറ്റ ഉപയോഗിക്കില്ല. അതുവഴി ആളുകളെപ്പറ്റിയുള്ള വിവരങ്ങള്‍ അനോനിമൈസ് ചെയ്യാമെന്നാണ് പറയുന്നത്.
Post Your Comments