KeralaLatest NewsIndia

സംസാരശേഷിയില്ലാത്ത ആദിവാസി ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ സുല്‍ത്താന്‍ ബത്തേരി സ്വദേശി അറസ്റ്റില്‍

മാതാപിതാക്കള്‍ വിറക് ശേഖരിക്കാന്‍ പോയസമയത്താണ് ആദിവാസി ബാലിക പീഡനത്തിനിരയായത്.

കല്‍പ്പറ്റ: സംസാരശേഷിയില്ലാത്ത പത്തുവയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ പ്രതിയെ പൊലീസ് പിടികൂടി. പെണ്‍കുട്ടിയുടെ അയല്‍വാസിയായ മുനീര്‍(38) ആണ് അറസ്റ്റിലായത്. ഇയാള്‍ സുല്‍ത്താന്‍ ബത്തേരി അമ്പലവയല്‍ സ്വദേശിയാണ്. പെണ്‍കുട്ടി താമസിക്കുന്ന കോളനിയില്‍ നിന്നാണ് ഇയാള്‍ വിവാഹം കഴിച്ചിരിക്കുന്നത്. പത്ത് വയസുകാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്.

മാതാപിതാക്കള്‍ വിറക് ശേഖരിക്കാന്‍ പോയസമയത്താണ് ആദിവാസി ബാലിക പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസാരശേഷിയില്ലാത്ത കുട്ടിയുടെ കരച്ചിലിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷണം നടത്തിയപ്പോഴാണ് ജനനേന്ദ്രിയത്തില്‍ നിന്ന് രക്തമൊലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അവശയായ പെണ്‍കുട്ടി ആംഗ്യഭാഷയിലൂടെ കാര്യം അറിയിക്കുകയായിരുന്നു.

തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശ് പോലീസ്

ഉടന്‍ തന്നെ കുട്ടിയെ ബത്തേരി ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടി ഇപ്പോള്‍ ഇവിടെ ചികിത്സയിലാണ്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിന്മേല്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ തന്നെ പൊലീസ് മുനീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷം ശാസ്ത്രീയ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് സംഭവസ്ഥലത്ത് എത്തിച്ച്‌ തെളിവെടുപ്പും നടത്തി.

shortlink

Post Your Comments


Back to top button