ധാക്ക: ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബ് റഹ്മാന്‍ വധക്കേസ് പ്രതിയെ കൊലപാതകം നടന്ന് 45 വര്‍ഷങ്ങള്‍ക്ക് ശേഷം തൂക്കിലേറ്റി. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനായിരുന്ന അബ്ദുല്‍ മജീദിനെയാണ് ധാക്കയിലെ ജയിലില്‍ അര്‍ധരാത്രി തൂക്കിലേറ്റിയത്. 1975 ല്‍ പട്ടാള അട്ടിമറിയിലൂടെ ഷെയ്ഖ് മുജീബ് റഹ്മാനും കുടുംബാംഗങ്ങളും വധിക്കപ്പെടുകയായിരുന്നു. 25 വര്‍ഷമായി ഒളിവിലായിരുന്ന അബ്ദുല്‍ മജീദ് ചൊവ്വാഴ്ചയാണ് പിടിയിലായത്. ഈ കേസിലെ മറ്റ് പ്രതികളായ അഞ്ചു പേരെയും 2009 ല്‍ തൂക്കിലേറ്റിയിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജീബ് റഹ്മാന്‍.
Post Your Comments