ശ്രീനഗര്‍ : ഡല്‍ഹി നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തശേഷം കശ്മീരിലേക്കു പോയ മലയാളി സംഘത്തിലെ ഏഴു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ ശ്രീനഗര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇന്നലെയാണ് ഇവരുടെ പരിശോധന ഫലം പുറത്തുവന്നത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മടവൂര്‍ സ്വദേശിക്ക് ആണ് രോഗം സ്ഥിരീകരിച്ചത്.
ഡല്‍ഹിയില്‍നിന്നു തിരിച്ചു 31 ദിവസത്തിനു ശേഷം രോഗം സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും മലപ്പുറം ജില്ലക്കാരായ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തബ് ലീഗ് സമ്മേളനശേഷം കശ്മീരിലേക്ക് പോയ 10 അംഗ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. കഴിഞ്ഞ 12 നാണ് ഡല്‍ഹിയില്‍ നിന്നും ഇവര്‍ കശ്മീരിലേക്കു തിരിച്ചത്.
Post Your Comments