അബുദാബി : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ക്വാറന്റീൻ നിയമം ലംഘിച്ച 129 പേർക്കെതിരെ ശക്തമായ നടപടിയുമായി യുഎഇ. സാമൂഹിക അകലം പാലിക്കാത്തവർക്കും ദേശീയ അണുവിമുക്ത സമയത്ത് 3 തവണ നിയമം ലംഘിച്ച് പുറത്ത് ഇറങ്ങിയവർക്കെതിരെയുമാണ് നടപടി. ബ്ലിക് പ്രോസിക്യൂഷനു കൈമാറി. കുറ്റം തെളിഞ്ഞാൽ 3 വർഷം തടവും 1 ലക്ഷം ദിർഹം പിഴുമാണ് ശിക്ഷ ലഭിക്കുക.
ആദ്യ തവണ നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹമും നിയമലംഘനം ആവർത്തിച്ചാൽ 1 ലക്ഷം ദിർഹമുമാണ് പിഴ ഈടാക്കുക. മൂന്നാം തവണയും നിയമം ലംഘിക്കുന്നവർക്ക് പിഴയ്ക്കുപുറമെ 3 വർഷം വരെ തടവും ശിക്ഷയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. പിഴ അടയ്ക്കാത്തവരുടെ പേരുവിവരങ്ങൾ ഇ–ക്രിമിനൽ സിസ്റ്റത്തിൽ രേഖപ്പെടുത്തുമെന്നും, തുക അടച്ച് കേസ് ഒഴിവായാൽ മാത്രമേ ഇവർക്കു രാജ്യം വിട്ടുപോകാനൊക്കൂവെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments