Latest NewsNewsGulfQatar

കോവിഡ് 19 : ഖത്തറിൽ ഒരു പ്രവാസി കൂടി മരണപെട്ടു, 251പേര്‍ക്ക് വൈറസ് ബാധ

ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി കൂടി മരണപെട്ടു. 42 വയസുകാരനായ പ്രവാസിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. വിട്ടുമാറാത്ത രോഗങ്ങളുള്ള വ്യക്തിയായിരുന്നുവെന്ന് വ്യക്തമാക്കിയ പൊതുജനാരോഗ്യ മന്ത്രാലയം ഏത് രാജ്യക്കാരനാണ് മരിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. മരണമടഞ്ഞവരുടെ പട്ടികയില്‍ ഒരു സ്വദേശിയും ആറ് പ്രവാസികളുമാണ് ഉള്‍പ്പെടുന്നത്.

അതേസമയം ഇന്ന് 251 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,979ലെ ത്തി. ഇതിൽ ചികിത്സയിൽ കഴിയുന്നത് 2,697 പേരാണ്. 28 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 275 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,351 പേരിൽ കോവിഡ് പരിശോധന നടത്തി. ഇതുവരെ 49,102 പേരാണ് പരിശോധനക്ക് വിധേയമായത്.

Also read : യുഎഇയിലേയ്ക്ക് മെഡിക്കല്‍ സംഘം : സംസ്ഥാന സര്‍ക്കാറിന്റെ അറിവോടെയല്ല, അത് ഫാത്തിമ ഹെല്‍ത്ത് കെയറിന്റെ തീരുമാനം പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ഒമാനിൽ 53 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 599ആയി ഉയർന്നെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് വാർത്തകുറിപ്പിലൂടെ അറിയിച്ചു. രോഗം സ്​ഥിരീകരിച്ച 53 പേരിൽ 50 പേരും മസ്​കത്ത്​ മേഖലയിൽ നിന്നുള്ളതാണ്​. 109 പേർക്കാണ് ആകെ രോഗം ഭേദമായത്. കഴിഞ്ഞ രണ്ട്​ ദിവസമായി പുതുതായി ആരും സുഖം പ്രാപിച്ചിട്ടില്ല. ,മൂന്നു പേരാണ് രാജ്യത്ത് ഇതുവരെ മരണപ്പെട്ടത്. രോഗികളുടെ എണ്ണം ഉയരുന്നതോടെ മലയാളി പ്രവാസികൾ ആശങ്കയിലാണ്. ഒമാനിലെ ബഹുഭൂരിപക്ഷം വരുന്ന മലയാളികളും മസ്കറ്റ് ഗവര്ണറേറ്റിലാണ് താമസിച്ചു വരുന്നത്.

പൊതു സുരക്ഷക്ക് മുൻഗണനയെന്നു ഒമാൻ സായുധ സേനയും റോയൽ ഒമാൻ പോലീസും അറിയിച്ചു കഴിഞ്ഞു. മത്രാ വിലയാത്തിൽ രണ്ടു കോവിഡ് പരിശോധന കേന്ദ്രങ്ങൾ ഇതിനകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മത്രാ വിലായത്തിൽ താമസിച്ചുവരുന്ന എല്ലാ സ്വദേശികളും വിദേശികളും കോവിഡ് 19 പരിശോധനക്ക് വിധേയരാകണമെന്നും, പരിശോധനയും , രോഗം കണ്ടെത്തിയാൽ ചികിത്സയും വിദേശികൾക്ക് സൗജന്യമാണെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button