ന്യുയോര്‍ക്ക്: കോവിഡിനെ നാം കൂടുതല്‍ പേടിക്കണമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. നാല് മീറ്റര്‍ വരെ വായുവിലൂടെ പകരാന്‍ വൈറസിന് സാധിക്കുമെന്നാണ് എന്നാണ് ചൈനീസ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) ജേണലായ എമേര്‍ജിങ് ഇന്‍ഫെക്‌ഷ്യസ് ഡിസീസസില്‍ ഇതിന്റെ പ്രാഥമിക വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിക്കുകയാണ്. ഏതാണ്ട് 13 അടി(നാല് മീറ്റര്‍) വരെ വായുവിലൂടെ പകരാന്‍ വൈറസിന് സാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
വുഹാനിലെ ഹുവോഷെന്‍ഷന്‍ ആശുപത്രിയിലെ കോവിഡ്-19 വാര്‍ഡിലെ ജനറല്‍ വാര്‍ഡില്‍നിന്നും ഐസിയുവില്‍ നിന്നുമുള്ള സാംപിളുകളാണ് ഇവര്‍ പരിശോധിച്ചത്. പ്രതലത്തിലുള്ളതും വായുവിലുള്ളതുമായ സാംപിളുകള്‍ ഇവര്‍ ശേഖരിച്ചു. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് മൂന്നു വരെ ഇവിടെയുണ്ടായിരുന്ന 24 രോഗികളെയാണ് പഠനവിധേയമാക്കിയത്. ബെയ്ജിങ്ങിലെ അക്കാദമി ഓഫ് മിലിറ്ററി മെഡിക്കല്‍ സയന്‍സിലെ ഗവേഷകരാണ് പഠനം നടത്തിയത്.
ആളുകള്‍ എപ്പോഴും തൊടുന്ന പ്രതലമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. വൈറസ് കൂടുതലും വാര്‍ഡുകളുടെ നിലത്താണ് കണ്ടത്. ഗുരുത്വാകര്‍ഷണ ബലം കൊണ്ടാകാം ഇത്. തുമ്മുന്നതിലൂടെയും ചുമയ്ക്കുന്നതിലൂടെയും പുറത്തുവരുന്ന വൈറസ് കൂടുതലും ഏതെങ്കിലും പ്രതലത്തിലാണ് വീഴുക.
കംപ്യൂട്ടര്‍ മൗസ്, മാലിന്യക്കൊട്ടകള്‍, കട്ടില്‍, വാതില്‍പ്പിടികള്‍ തുടങ്ങിയവയില്‍ വൈറസ് കൂടുതല്‍ പറ്റിപ്പിടിച്ചിരിക്കും. മാത്രമല്ല, ഐസിയുവിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ചെരുപ്പുകളില്‍ വൈറസ് പറ്റിപ്പിടിച്ച് ഇരിക്കുന്നതും കണ്ടെത്തി. ചെരുപ്പുപോലും വൈറസ് വാഹകരാകുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ചെരുപ്പിലൂടെ വൈറസ് പകരാമെന്ന സാധ്യത നേരത്തെ ഇറ്റലിയിലെ ആരോഗ്യപ്രവര്‍ത്തകരും പങ്കുവച്ചിരുന്നു.
. 2019 ഡിസംബര്‍ മുതല്‍ 2020 മാര്‍ച്ച് വരെയാണ് ഇവര്‍ പഠനം നടത്തിയത്. ലോകമെമ്ബാടുനിന്നും 160 സാമ്ബിളുകളാണ് ഇവര്‍ പരിശോധിച്ചത്. 1000 സാമ്ബിളുകള്‍ കൂടി ഇവര്‍ മാര്‍ച്ച് അവസാനം പരിശോധിച്ചിരുന്നു. ഇതിന്റെ ഫലങ്ങള്‍ കൂടി കൂട്ടിചേര്‍ത്ത് ഗവേഷണ റിപ്പോര്‍ട്ട് പരിഷ്‌കരിക്കാനാണ് ഇവരുടെ തീരുമാനം. പഠനത്തില്‍ മൂന്ന് കൊറോണ വൈറസുകളെയാണ് ഇവര്‍ കണ്ടെത്തിയത്. ഇവ മൂന്നും വളരെയധികം സാമ്യം പുലര്‍ത്തുന്നവയാണെന്നും യഥാര്‍ഥ വൈറസിന് മ്യൂട്ടേഷന്‍ സംഭവിച്ചവയാകാമെന്നും ഗവേഷകര്‍ പറയുന്നു.
വവ്വാലുകളില്‍ നിന്ന് ഈനാം പോച്ചി (ഉറുമ്ബ് തീനി)യിലേക്കും അവയില്‍ നിന്ന് മനുഷ്യനിലേക്കുമാണ് കോവിഡിന് കാരണക്കാരനായ വൈറസ് എത്തിയത്. ഈ വൈറസിനെയാണ് ഗവേഷകര്‍ ടൈപ്പ് എ എന്ന് വിളിക്കുന്നത്. അതേസമയം ലോകത്ത് ഏറ്റവും അധികം ആളുകളില്‍ കാണപ്പെടുന്നത് ഈ വൈറസല്ലെന്നും അതിന്റെ രൂപാന്തരമായ ടൈപ്പ് ബിയാണെന്നുമാണ് ഇവരുടെ അഭിപ്രായം. കഴിഞ്ഞ ക്രിസ്മസ് കാലത്താണ് ഇതു പടരാന്‍ തുടങ്ങിയതെന്നാണ് ഗവേഷകര്‍ പറയുന്നത്.
Post Your Comments