തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വരുമാനത്തിന് ലോക്ക് ഡൗണ്‍ നല്‍കിയത് കോടികളുടെ നഷ്‌ടം. ലോക്ക് ഡൗണ്‍ കാലത്തെ ഇതുവരെയുള്ള വരുമാന നഷ്‌ടം 240 കോടി രൂപയാണ്. വൈദ്യുതി വന്‍തോതില്‍ ഉപയോഗിച്ചിരുന്ന ഷോപ്പിംഗ് മാളുകള്‍, തിയേറ്ററുകള്‍, വ്യവസായ ശാലകള്‍ എന്നിവ അടച്ചുപൂട്ടിയതാണ് വരുമാന നഷ്‌ടമുണ്ടാക്കുന്നത്.
ഉത്സവങ്ങളും ചൂടുകാലവും ഒന്നിച്ചെത്തുമ്ബോള്‍ 88 ദശലക്ഷം യൂണിറ്റുവരെ എത്താറുണ്ട് ഉപഭോഗം. എന്നാല്‍, ഇക്കുറി ശരാശരി ഉപഭോഗം 68 ദശലക്ഷം യൂണിറ്റാണ്. കുറവ് 20 ദശലക്ഷം. സ്വകാര്യ ഓഫീസുകളില്‍ ജോലി ചെയ്‌തിരുന്ന ഒരു വിഭാഗംപേര്‍ ജോലി വീട്ടിലേക്ക് മാറ്റിയെങ്കിലും, വരുമാന നഷ്‌ടം നികത്തുന്നവിധം ഉപഭോഗം വര്‍ദ്ധിച്ചിട്ടില്ല.
മാര്‍ച്ച് 19ന് ഉപഭോഗം 85.12 ദശലക്ഷം യൂണിറ്റായിരുന്നു. ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നശേഷം മാര്‍ച്ച് 26ന് ഉപഭോഗം 65.64 ദശലക്ഷത്തിലേക്ക് താഴ്ന്നു. ഉപഭോഗം കുറഞ്ഞതിനാല്‍ പ്രതിദിനം 15 കോടി രൂപയുടെ നഷ്‌ടം കെ.എസ്.ഇ.ബി സഹിക്കുന്നു. 40-45 കോടി രൂപ പ്രതിദിന ബില്‍ കളക്ഷന്‍ കിട്ടിയിരുന്നത് അഞ്ചുകോടി രൂപയായും കുറഞ്ഞു.
വൈദ്യുതി ഉപഭോഗം
ലോക്ക് ഡൗണിന് മുമ്ബ്
(ദശലക്ഷം യൂണിറ്റില്‍)
മാര്‍ച്ച് 19 : 85.12
മാര്‍ച്ച് 20 : 84.12
മാര്‍ച്ച് 21 : 81.37
ശരാശരി : 82.53
ലോക്ക് ഡൗണില്‍
മാര്‍ച്ച് 25 : 66.50
മാര്‍ച്ച് 26 : 65.64
മാര്‍ച്ച് 29 : 67.61
മാര്‍ച്ച് 30 : 69.35
ശരാശരി : 67.58
Post Your Comments