ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ വര്‍ധിയ്ക്കുന്നതിനു പിന്നില്‍ തമിഴ്‌നാട്, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങള്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്രമന്ത്രാലയം. ഞായറാഴ്ച രാത്രി വൈകിയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 9166 ആയി ഉയര്‍ന്നു. ഇന്ന് ഒറ്റ ദിവസംകൊണ്ട് 720 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കുറിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 37 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണസംഖ്യ 325ആയി.
തമിഴ്നാട്, ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവടങ്ങലിലെല്ലാം ഇപ്പോഴും ആശങ്കാജനമായ സ്ഥിതിയാണ് തുടരുന്നത്. തമിഴ്നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. ഇന്ന് പുതുതായി 106 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ക്കും ഒരേ ഉറവിടത്തില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. സംസ്ഥാനത്തെ ആകെ രോഗികളില്‍ 971 കേസും ഒരേ ഉറവിടത്തില്‍ നിന്നാണെന്നും ബീല രാജേഷ് പറഞ്ഞു. തമിഴ്നാട്ടില്‍ ഇതുവരെ 11 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു.ഡല്‍ഹിയിലെ കൊവിഡ് രോഗികളുടെ എണ്ണം 1154 ആയി. .ഇന്ന് 96 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ രാജസ്ഥാനിലെ കൊവിഡ് രോഗികളുടെ എണ്ണം 796 ആയി. മധ്യപ്രദേശില്‍ 562, ഗുജറാത്തില്‍ 516, തെലങ്കാനയില്‍ 503 എന്നിങ്ങനെയാണ് കൊവിഡ് രോഗികളുടെ എണ്ണം. പശ്ചിമ ബംഗാളില്‍ ഇന്ന് കൊവിഡ് ബാധിച്ച രണ്ട് പേര്‍ മരിച്ചു ഇതോടെ മരണം ഏഴായി. ഇന്ന് അഞ്ച് പേര്‍ കൂടി മരിച്ചതോടെ ഡല്‍ഹിയിലെ മരണസംഖ്യ 24 ആയി.
മഹാരാഷ്ട്രയില്‍ ഇന്ന് 134 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടുത്തെ രോഗികളുടെ എണ്ണം 1895 ആയി. ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ പത്ത് പുതിയ കൊറോണ വൈറസ് ഹോട്ട് സ്പോട്ടുകള്‍ ഉണ്ടായിട്ടുണ്ട്.. ഇതോടെ ഡല്‍ഹിയിലെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 43 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച ഇത് 25 മാത്രമായിരുന്നു.
Post Your Comments