ബെംഗളൂരു: ബെംഗളൂരുവില്‍ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടര്‍ ജോലി ചെയ്തിരുന്നു ബെംഗളൂരു ക്വീൻസ് റോഡിലെ ഷിഫ ആശുപത്രി അടച്ചു. 50 ജീവനക്കാര്‍ നിരീക്ഷണത്തില്‍ ആണ്.
അതേസമയം, ദക്ഷിണ കന്നഡയിലെ ബന്ത്വാള്‍ താലൂക്കില്‍ നിന്നുള്ള ഭട്കല്‍ സ്വദേശികളുടെ പത്ത് മാസം പ്രായമുളള കുഞ്ഞ് കോവിഡ് ഭേദമായി വീട്ടിലേക്ക് മടങ്ങി. മാര്‍ച്ച് 26നാണ് കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
രണ്ട് തവണ നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവായതോടെയാണ് കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തത്. കുട്ടിയുടെ അമ്മയെയും മുത്തശ്ശിയെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്.
ALSO READ: ലോക്ക്ഡൗണ്‍ ലംഘിച്ച് തമിഴ്‌നാട്ടില്‍ ദിവസ വേതന തൊഴിലാളികളുടെ പ്രതിഷേധം
കുട്ടിക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് ഇതുവരെ വ്യക്തമായിരുന്നില്ല. കഴിഞ്ഞ മാസം കുട്ടിയുമായി കുടുംബം കേരളത്തില്‍ എത്തിയിരുന്നതായി കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു. മാര്‍ച്ച് 23 ന് പനിയും കടുത്ത ശ്വാസകോശ സംബന്ധമായ അസുഖവും മൂലമാണ് കുട്ടിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Post Your Comments