Latest NewsIndiaNews

കൊറോണ രോഗികളല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യുഎഇ അംബാസഡര്‍

ന്യൂഡൽഹി: കൊറോണ രോഗികളല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യുഎഇ അംബാസഡര്‍ മുഹമ്മദ് അല്‍ ബന്ന. എമിേററ്റ്സ് വിമാനങ്ങള്‍ ഇതിനായി ഉപയോഗിക്കാം. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹായവാഗ്ദാനം.

അതേസമയം, കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കെഎംസിസിയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്കായി പ്രവാസി ലീഗല്‍ സെല്ലാണ് കോടതിയെ സമീപിച്ചത്. കോവിഡ് മൂലമുള്ള ദുരിതാവസ്ഥയും യാത്രാനിയന്ത്രണം തുടര്‍ന്നാല്‍ പ്രവാസികളുടെ തിരിച്ചുവരവ് വൈകുമെന്നതും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി

കോവിഡ് സ്ഥിരീകരിച്ചവരോടൊപ്പം താമസയിടം പങ്കുവയ്ക്കുവയ്ക്കേണ്ടി വരുന്ന ദുരവസ്ഥയിൽ ജീവിക്കുന്ന മലയാളികളടക്കമുള്ളവരുണ്ട് പ്രവാസലോകത്ത്. പ്രവാസലോകത്ത് പത്തും പതിനഞ്ചും പേർ ഒരുമിച്ചു ജീവിക്കുന്ന തൊഴിലാളി ക്യാംപുകളിലെ മുറികളിലും ഇനിയും നിലച്ചിട്ടില്ലാത്ത നിർമാണ മേഖലയിലെ തൊഴിലാളികൾക്കിടയിലും ഉയരുന്നത് കോവിഡ് ആശങ്കകളാണ്.

അതാത് രാജ്യങ്ങളിലെ ഭരണകൂടത്തിൻറെ സഹകരണത്തോടെ ക്വാറൻറീൻ സംവിധാനം ഒരുക്കുന്നതിനും തൊഴിലാളി ക്യാപുകളിൽ ആരോഗ്യപരിശോധന ഉറപ്പാക്കുന്നതിനും എംബസിയും കോൺസുലേറ്റുകളും ഇടപെടണം. വരുംദിവസങ്ങളിലുണ്ടാകുമെന്നു ആശങ്കപ്പെടുത്തുന്ന ദുരിതം ഒഴിവാക്കാൻ അത്യാവശ്യ ഇടപെടലാണ് നയതന്ത്രകാര്യാലയങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button