മാഹി : മാഹിയില്‍ കോവിഡ് ബാധിച്ച മെഹ്റൂഫിന്റെ മരണം ,ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയാകുന്നു. വിദേശയാത്ര ചെയ്യാത്ത ഇയാള്‍ക്ക് രോഗം വന്നതെങ്ങിനെയെന്ന് അജ്ഞാതം. പരിയാരം മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ചു മരിച്ച മാഹി ചെറുകല്ലായി സ്വദേശി പി. മെഹ്‌റൂഫിന് എവിടെനിന്നാണു രോഗം പകര്‍ന്നതെന്ന കാര്യം ഇനിയും കണ്ടെത്താനായില്ല. വിവാഹ നിശ്ചയമുള്‍പ്പെടെയുള്ള പൊതുചടങ്ങുകളില്‍ പങ്കെടുത്ത മെഹ്‌റൂഫ് ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂര്‍ പഞ്ചായത്തുകളില്‍ യാത്ര ചെയ്തിട്ടുമുണ്ട്.
read also : കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി
മാര്‍ച്ച് 26നാണ് മെഹ്‌റൂഫിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആരോഗ്യ വകുപ്പ് പുറത്തുവിട്ട റൂട്ട് മാപ്പ് അനുസരിച്ച് മാര്‍ച്ച് 15 മുതല്‍ 21വരെ എംഎം ഹൈസ്‌കൂള്‍ ജുമാ മസ്ജിദില്‍ നടന്ന മതചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ട്. മാര്‍ച്ച് 18ന് ഒരു വിവാഹനിശ്ചയച്ചടങ്ങില്‍ പങ്കെടുക്കാന്‍ ബന്ധുവിനൊപ്പം യാത്ര ചെയ്തു. പന്ന്യന്നൂരിലായിരുന്നു ചടങ്ങ് നടന്നത്. ാഹി പാലം വരെ ബൈക്കിലും പിന്നീടു ടെമ്പോ ട്രാവലറിലുമാണ് അന്നു സഞ്ചരിച്ചത്. 11 ആളുകള്‍ അപ്പോള്‍ വാഹനത്തിലുണ്ടായിരുന്നു. 18ന് എരൂര്‍ ജുമാ മസ്ജിദില്‍ പ്രാര്‍ഥനയിലും പങ്കെടുത്തു. രോഗമുണ്ടായതിനെ തുടര്‍ന്ന് മിംസ് ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്നാണ് ഇയാളെ പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റിയതെന്ന് ഡോ. എ.കെ. ജയശ്രീ പ്രതികരിച്ചു. പനി പിടിപെടുന്നത് 26ന് ആണ്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പോയി. അസുഖം മാറാതിരുന്നപ്പോഴാണ് മിംസ് ആശുപത്രിയിലേക്കു പോയത്.
Post Your Comments