ന്യൂഡല്‍ഹി: ലോകത്ത് മഹാമാരിയായി പടരുന്ന കൊറോണ വൈറസ് എന്ന മഹാമാരിയ്ക്കിടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മകള്‍ പുതുക്കി ക്രൈസ്തവ സമൂഹം ഇന്ന് ദുഃഖ വെള്ളി ആചരിക്കുകയാണ്. ഈ അവസരത്തില്‍ മറ്റുള്ളവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമര്‍പ്പിച്ച യേശുക്രിസ്തുവിനെ അനുസ്മരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ALSO READ: കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങ് തടസപ്പെടുത്താൻ ശ്രമം; പൊലീസ് കേസെടുത്തു
‘കര്‍ത്താവായ ക്രിസ്തു തന്റെ ജീവിതം മറ്റുള്ളവരെ സേവിക്കുന്നതിനായി നീക്കിവച്ചു. അദ്ദേഹത്തിന്റെ ധൈര്യവും നീതിയും വേറിട്ടുനില്‍ക്കുന്നു, അതുപോലെ തന്നെ അദ്ദേഹത്തിന്റെ നീതിബോധവും. ഈ ദുഃഖ വെള്ളിയാഴ്ച, കര്‍ത്താവായ ക്രിസ്തുവിനെയും സത്യത്തോടും സേവനത്തോടും നീതിയോടും ഉള്ള പ്രതിബദ്ധത ഞങ്ങള്‍ ഓര്‍ക്കുന്നു,’ പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
Post Your Comments