ന്യൂദല്‍ഹി : കോവിഡിനിടയിലും യുഎന്നില്‍ കശ്മീര്‍ വിഷയം ഉയർത്തി ചൈന. യുഎന്‍ രക്ഷാസമിതി യോഗത്തില്‍ കശ്മീര്‍ വിഷയത്തിന് മുഖ്യ സ്ഥാനം നല്‍കണമെന്നും തങ്ങള്‍ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്ന് ആയിരുന്നു രക്ഷാസമിതി യോഗത്തില്‍ ചൈന അറിയിച്ചത്. എന്നാൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് കശ്മീര്‍. അത് ഇപ്പോഴും പ്പോഴും അങ്ങിനെ തന്നെയാണെന്ന് വായടച്ച് മറുപടി ഇന്ത്യ നല്കി. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് അതില്‍ ആരും ഇടപെടേണ്ടതില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവസ്തവ വ്യക്തമാക്കി.
‘ഒരു രാജ്യത്തിന്റെ പരമാധികാരവും അന്തസ്സും ബഹുമാനിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണ്. ഇന്ത്യയുടെ കാര്യത്തില്‍ ചൈന അത് മാനിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും’ അനുരാഗ് ശ്രീവാസ്തവ മറുപടി നല്കി. ‘വിഷയത്തില്‍ ചൈന ഉയര്‍ത്തിയ വാദഗതികള്‍ പൂര്‍ണ്ണമായും തള്ളിക്കളയുയാണ്. കശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നുവെന്നും അത് ഇപ്പോഴും എപ്പോഴും അങ്ങനെ തന്നെ തുടരും. ഇതിനുമുമ്പ് പലപ്പോഴും ഇന്ത്യ ഈ നിലപാട് അറിയിച്ചിട്ടുള്ളതാണ്. ചൈനയ്ക്ക് ഇക്കാര്യത്തില്‍ ഉത്തമ ബോധ്യമുള്ളതാണ്.’
‘ജമ്മു കശ്മീരിലേതുള്‍പ്പെടെ ഇന്ത്യയിലെ ജന ജീവിതത്തെ ഒരുപോലെ ബാധിക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങളെ ചൈന അപലപിക്കുകയാണ് വേണ്ടതെന്നും ‘ഇന്ത്യ കൂട്ടിച്ചേര്‍ത്തു. നേരത്തെ പലതവണ യുഎന്നില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന് നല്കിയ കത്തിനെ ചൈന പിന്തുണച്ചിരുന്നു. കൂടാതെ യുഎന്നില്‍ കശ്മീര്‍ പല തവണ പ്രതിപാദിച്ചെങ്കിലും അംഗരാഷ്ട്രങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂല നിലപാടെടുത്ത് ഇതിനെ എതിര്‍ത്തോടെയാണ് ചൈന ഇതില്‍ നിന്നും പിന്മാറിയത്.
Post Your Comments