Latest NewsIndia

കൊവിഡിനെ നേരിടാന്‍ 15000 കോടിയുടെ സാമ്പത്തിക പാക്കേജ്; കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങി

റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ, കൊവിഡ് പ്രത്യേക ആശുപത്രികൾ, അടിയന്തര മെഡിക്കൽ ഉപകരണങ്ങളുടെ സംഭരണം, പരിശോധനാലാബുകൾ തയ്യാറാക്കൽ, ക‍ർശനനിരീക്ഷണം ഏർപ്പെടുത്താനുള്ള നടപടികൾ, പരിസരശുചീകരണം, അണുനശീകരണം, രോഗപ്രതിരോധഗവേഷണം, കൃത്യമായ ആശയവിനിമയം ഉറപ്പാക്കൽ എന്നിവയ്ക്ക് ഈ ഫണ്ട് ഉപയോഗിക്കാം.ഇതിന്‍റെ മേൽനോട്ടം വഹിക്കുന്നത് കേന്ദ്ര ആരോഗ്യമന്ത്രാലയമായിരിക്കും.

ന്യൂഡല്‍ഹി: കൊവിഡിനെ നേരിടാന്‍ വീണ്ടും സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍. നേരത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാര്‍ച്ച്‌ 4ന് 15000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. ഇതിന് പിന്നാലെ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കുള്ള വിഹിതം കൂട്ടി, ഒരുലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജും അനുവദിച്ചു.ഓരോ സംസ്ഥാനങ്ങള്‍ക്കും എത്ര കോടി രൂപ വീതം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

കേന്ദ്രം പ്രഖ്യാപിച്ച പാക്കേജ് പ്രകാരം, 15000 കോടി രൂപയില്‍ 7774 കോടി രൂപ എമര്‍ജന്‍സി റെസ്‌പോണ്‍സ് ഇനത്തില്‍ അടിയന്തരമായി പ്രവര്‍ത്തിക്കാനുള്ള ധനസഹായമായി നല്‍കും. ബാക്കി തുക അടുത്ത ഒന്ന് മുതല്‍ നാല് വര്‍ഷത്തേക്ക് ഘട്ടം ഘട്ടമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കും.കൊവിഡ് വ്യാപനം തടയാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കാൻ വേണ്ട, ഉപകരണങ്ങൾ വാങ്ങിക്കാനാണ് പ്രധാനമായും ഈ ഫണ്ട് ഉപയോഗിക്കേണ്ടത്.

റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ, കൊവിഡ് പ്രത്യേക ആശുപത്രികൾ, അടിയന്തര മെഡിക്കൽ ഉപകരണങ്ങളുടെ സംഭരണം, പരിശോധനാലാബുകൾ തയ്യാറാക്കൽ, ക‍ർശനനിരീക്ഷണം ഏർപ്പെടുത്താനുള്ള നടപടികൾ, പരിസരശുചീകരണം, അണുനശീകരണം, രോഗപ്രതിരോധഗവേഷണം, കൃത്യമായ ആശയവിനിമയം ഉറപ്പാക്കൽ എന്നിവയ്ക്ക് ഈ ഫണ്ട് ഉപയോഗിക്കാം.ഇതിന്‍റെ മേൽനോട്ടം വഹിക്കുന്നത് കേന്ദ്ര ആരോഗ്യമന്ത്രാലയമായിരിക്കും.

ഈ നടപടികൾക്ക് വേണ്ട എല്ലാ സഹായവും എൻഎച്ച്എം, കേന്ദ്ര സംഭരണം, റെയിൽവേ, ഐസിഎംആർ, എൻസിഡിസി എന്നിവയിൽ നിന്ന് ലഭിക്കും.രാജ്യത്തെമ്പാടും കൊവിഡ് പരിശോധനയ്ക്കായി 223 ലാബുകൾ തുറന്നുവെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ പറയുന്നു. 157 സർക്കാർ ലാബുകളും 66 സ്വകാര്യ ലാബുകളുമാണിവ. വിവിധ സംസ്ഥാനസർക്കാരുകൾക്കായി 4113 കോടി രൂപ നൽകിക്കഴിഞ്ഞതായും കേന്ദ്രം അറിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles

Back to top button