ദോഹ : ഖത്തറിൽ കഴിഞ്ഞ ദിവസം 153പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രവാസി തൊഴിലാളികള്‍ക്കിടയിലും വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ സ്വദേശികളിലുമാണ് പുതുതായി രോഗ ബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 2,210 ആയി ഉയര്‍ന്നു. ഇതിൽ 2,026 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേര്‍ക്ക് രോഗം ഭേദമായതോടെ, ആകെ 178 പേര്‍ രോഗ വിമുക്തി നേടി 41,818 പേർ . പരിശോധനക്ക് വിധേയമായി.
യു.എ.ഇയില്‍ ബുധനാഴ്ച 300പേർക്ക് കൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 2,659 ആയി ഉയർന്നുവെന്നു യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയ വക്താവ് ഡോ. ഫരീദ അൽ ഹൊസാനി അറിയിച്ചു. 53 രോഗികള്‍ സുഖം പ്രാപിച്ചതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 239 ആയതായും, രാജ്യത്ത് 539,195 വൈറസ് പരിശോധനകൾ നടത്തിയതായും ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു.
Post Your Comments