Latest NewsIndiaNews

ലോക്ക്ഡൌണ്‍ കഴിയുന്ന ഏപ്രില്‍ പതിനാലിന് ശേഷവും ട്രെയിനുകളിലെ യാത്ര അത്ര എളുപ്പമല്ല; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് റെയിൽവേ

ന്യൂഡൽഹി: ലോക്ക്ഡൌണ്‍ കഴിയുന്ന ഏപ്രില്‍ പതിനാലിന് ശേഷവും ട്രെയിനുകളിലെ യാത്ര അത്ര എളുപ്പമാകില്ല. കൊറോണ വ്യാപനത്തിനുള്ള സാധ്യത കണക്കിലെടുത്ത് റെയിൽവേ മന്ത്രാലയം യാത്രക്കാർക്കായി പ്രോട്ടോക്കോളുകൾ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.

റെയില്‍വേയുടെ പുതിയ പ്രോട്ടോക്കോള്‍ അനുസരിച്ച് യാത്ര ചെയ്യേണ്ടവര്‍ 4 മണിക്കൂര്‍ മുമ്പ് തന്നെ റെയില്‍വേ സ്റ്റേഷനില്‍ റിപ്പോർട്ട് ചെയ്യേണ്ടതായി വരും. റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് യാത്രക്കാരില്‍ തെര്‍മല്‍ സ്ക്രീനിംഗ് നടത്തുന്നതിനുള്ള സൌകര്യത്തിനായാണിത്. കൂടാതെ റിസേര്‍വ്ഡ് ടിക്കറ്റ് ഉള്ള യാത്രക്കാര്‍ക്ക് മാത്രമേ സ്റ്റേഷന് ഉള്ളിലേക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ. ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ പ്ലാറ്റ്ഫോം ടിക്കറ്റ് വിതരണം ഉണ്ടായിരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

റെയില്‍വേ പുറത്തിറക്കിയ പുതിയ നിയമങ്ങള്‍

– നോണ്‍ എസി ട്രെയിനുകള്‍ മാത്രമേ ഓടുകയുള്ളൂസ്ളീപ്പര്‍ ക്ലാസ്സ്)

– 12 മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ അവരുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍ റെയില്‍വേയ്ക്ക് കൈമാറിയിരിക്കണം

– സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കണം

– 6 ബര്‍ത്തുകളുള്ള ഒരു ക്യാബിനില്‍ രണ്ട് യാത്രക്കാര്‍ മാത്രമേ പാടുള്ളൂ

– ഒരു സ്റ്റേഷനില്‍ നിന്നും മറ്റൊരു സ്റ്റേഷന്‍ വരെയേ ട്രെയിനുകള്‍ ഓടുകയുള്ളൂ. ഇടയില്‍ സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കില്ല.

– ട്രെയിനിലെ നാല് ഡോറുകളും എപ്പോഴും അടച്ചിരിക്കണം

– യാത്രക്കാരില്‍ ആരെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ യാത്രക്കിടയില്‍ തന്നെ അവര്‍ക്ക് ട്രെയിനില്‍ നിന്നും ഇറങ്ങേണ്ടി വരും

– വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ട്രെയിനില്‍ കയറാന്‍ കഴിയുകയില്ല.
മന്ത്രിമാരുടെ സഹായത്തോടെയാണ് പുതിയ റെയില്‍വേ പ്രോട്ടോക്കോള്‍ തയ്യാറാക്കിയതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. നോര്‍ത്ത് ഇന്ത്യയില്‍ മാത്രം 307 ട്രെയിനുകള്‍ ഓടിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മാസ്കുകളും കൈയുറകളും വിതരണം ചെയ്യും റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്കും കൈയുറകളും ധരിച്ചിരിക്കണമെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നാമമാത്രമായ നിരക്ക് ഈടാക്കി സ്റ്റേഷനിൽ തന്നെ യാത്രക്കാർക്ക് മാസ്കും കൈയുറകളും നൽകും. റെയിൽ‌വേ ഉദ്യോഗസ്ഥരും മാസ്കുകളും കൈയുറകളും ധരിക്കേണ്ടതുണ്ട്. കൂടാതെ, പുറത്തുനിന്നുള്ള വെണ്ടർമാരെ കോച്ചുകളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ നിലവില്‍ ഏപ്രില്‍ 14 വരെയുള്ള എല്ലാ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തി വെച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button