Latest NewsUAENewsGulf

വീണ്ടും സര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ ഫ്ലൈ ദുബായ് തീരുമാനം ഇങ്ങനെ

ദുബായ്• ശരിയായ സമയമാകുമ്പോള്‍ പതിവ് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനി ഫ്ലൈ ദുബായ്. ഇതിനിടയില്‍ ദുബായില്‍ കുടുങ്ങിയവരെ പുറത്തേക്ക് കൊണ്ട് പോകുന്നതിനായി പ്രത്യേക വിമാന സര്‍വീസുകള്‍ തുടരുമെന്നും ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ പറഞ്ഞു.

പുറപ്പെടാൻ ആഗ്രഹിക്കുന്ന വിദേശികൾക്കും മടങ്ങിവരുന്ന പൗരന്മാർക്കും പരിമിതമായ സര്‍വീസുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും മാര്‍ച്ച് 24 മുതല്‍ യു.എ.ഇ ഷെഡ്യൂൾ ചെയ്ത പാസഞ്ചർ വിമാനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.

“ശരിയായ സമയത്ത് പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങൾ അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു,”- സി‌സി‌ഒ ഹമദ് ഒബൈദല്ല പ്രസ്താവനയിൽ പറഞ്ഞു.

യു.എ.ഇയില്‍ കുടുങ്ങിയവരെ സ്വദേശത്തേക്ക് കൊണ്ടുപോകാന്‍ അടുത്തയാഴ്ച 10 സര്‍വീസുകള്‍ നടത്തുമെന്നും ഫ്ലൈ ദുബായ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button