Latest NewsNewsIndia

ചൈനയിൽ നിന്നുള്ള മാസ്കുകൾ തിരിച്ചയച്ച് നിരവധി രാജ്യങ്ങൾ

ന്യൂഡൽഹി: ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്‌ത മാസ്കുകൾ തിരിച്ചയച്ച് നിരവധി രാജ്യങ്ങൾ. മാസ്കുകൾക്ക് നിലവാരമില്ലെന്ന് ആരോപിച്ചാണ് വിവിധ രാജ്യങ്ങൾ ഇത് തിരിച്ച് അയക്കുന്നത്. ഒടുവിലായി ഫിൻലാൻഡ് ആണ് ചൈനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബുധനാഴ്ച 20 ലക്ഷത്തോളം സര്‍ജിക്കല്‍ മാസ്‌ക്കുകളും 230,000 റെസ്പിരേറ്ററി മാസ്‌ക്കുകളുമാണ് ചൈനയില്‍നിന്ന് ഫിന്‍ലാന്‍ഡ് ഇറക്കുമതി ചെയ്‌തത്‌. എന്നാൽ ഇവ തങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നവയല്ലെന്നാണ് ഫിന്‍ലാന്‍ഡ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Read also:പരീക്ഷ ഒഴിവാക്കിയിട്ടില്ല; കുട്ടികൾ പഠിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി

അഞ്ച് ലക്ഷം സര്‍ജിക്കല്‍ മാസ്‌കുകളും 50,000 റെസ്പിരേറ്ററി മാസ്‌ക്കുകളും ഫിൻലാൻഡിന് ദിവസവും ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ ആഭ്യന്തര കമ്പനികള്‍ മുഖേന രണ്ട് ലക്ഷം മാസ്കുകൾ മാത്രമാണ് നിലവിൽ ഫിൻലാൻഡിന് ഉത്പാദിപ്പിക്കാനാവുന്നത്. ഇത് മൂലമാണ് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്‌തത്‌. അതേസമയം കഴിഞ്ഞ ആഴ്ചകളിൽ, സ്പെയിൻ, നെതർലാന്റ്സ്, തുർക്കി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും ചൈനയിൽ നിന്ന് കൊണ്ടുവന്ന മാസ്കുകൾ മടക്കിനൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button