ഹെല്‍സിങ്കി: ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത 20 ലക്ഷം മാസ്‌കുകള്‍ ആശുപത്രികളിലെ ആവശ്യത്തിന് അനുയോജ്യമല്ല. ഫിന്‍ലന്‍ഡാണ് ഈ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. ചൊവ്വാഴ്ച ചൈനയിലെ ഗുവാംഗ്ഷൗവില്‍ നിന്നും 20 ലക്ഷം സര്‍ജിക്കല്‍ മാസ്‌കുകളും 230,000 റെസ്പിറേറ്റര്‍ മാസ്‌കുകളും വിമാനമാര്‍ഗം ഹെല്‍സിങ്കിയിലെത്തിച്ചിരുന്നു. എന്നാല്‍ ഈ മാസ്‌കുകള്‍ ആശുപത്രി അന്തരീക്ഷത്തില്‍ കൊറോണ വൈറസുകളെ ചെറുക്കാന്‍ ഉപകരിക്കില്ലെന്ന് ഫിന്‍ലന്‍ഡ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയായിരുന്നു. അതേ സമയം, ഈ മാസ്‌കുകള്‍ വീടുകളിലും മറ്റും ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ചൈനയില്‍ നിന്നും ഇത്തരത്തില്‍ കൊറോണ പ്രതിരോധ വസ്തുക്കള്‍ ഇറക്കുമതി ചെയ്ത മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചൈനീസ് ഫേസ്മാസ്‌കുകള്‍ അങ്ങേയറ്റം കുഴപ്പം നിറഞ്ഞതാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ വിലകുത്തനെ ഉയരുന്നുമുണ്ട്. വാങ്ങുന്നതിന് മുന്‍കൂട്ടി അഡ്വാന്‍സും നല്‍കണം.
സ്‌പെയിന്‍, നെതര്‍ലന്‍ഡ്സ്, തുര്‍ക്കി, ഓസ്‌ട്രേലിയ രാജ്യങ്ങള്‍ ചൈനയില്‍ നിന്നും വാങ്ങിയ ഫേസ്മാസ്‌കുകള്‍ തിരികെ അയച്ചിരുന്നു.
Post Your Comments