Latest NewsNewsFootballSports

32 ദിവസത്തെ ജയില്‍ വാസം കഴിഞ്ഞ് റൊണാള്‍ഡീഞ്ഞോ ജയില്‍ മോചിതനായി

അസുന്‍സിയോണ്‍: 32 ദിവസത്തെ ജയില്‍വാസം കഴിഞ്ഞ് മുന്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോ ജയില്‍ മോചിതനായി. ഏകദേശം 1.6 മില്യണ്‍ യുഎസ് ഡോളര്‍ കെട്ടിവെച്ചാണ് ഇരുവരേയും ജയിലില്‍ നിന്ന് മോചിപ്പിച്ചത്. എന്നിരുന്നാലും അദ്ദേഹം വീട്ടുതടങ്കലില്‍ കഴിയണം. വ്യാജ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യാനുള്ള ശ്രമത്തിനിടെയാണ് റൊണാള്‍ഡീഞ്ഞോയും സഹോദരന്‍ റോബര്‍ട്ടോയും പാരഗ്വായില്‍ പിടിയിലായത്.

ഒരു ചാരിറ്റി പരിപാടിയുമായി ബന്ധപ്പെട്ടാണ് റൊണാള്‍ഡീഞ്ഞോ പാരഗ്വായിലെ തലസ്ഥാനനഗരമായ അസുന്‍സിയോണിലെത്തിയത്. തുടര്‍ന്ന് പരിശോധനയില്‍ വ്യാജ പോസ്പോര്‍ട്ടാണ് താരം ഉപയോഗിച്ചതെന്ന് തെളിയുകയായിരുന്നു. എന്നാല്‍ ഏജന്റ് നല്‍കിയ പാസ്‌പോര്‍ട്ട് വ്യാജമാണെന്ന് അറിയില്ലായിരുന്നുവെന്നും തന്നെ വഞ്ചിച്ചതാണെന്നായിരുന്നു റൊണാള്‍ഡീഞ്ഞോ പറഞ്ഞത്. പരാഗ്വേ സര്‍ക്കാര്‍ ജാമ്യം അനുവദിക്കരുതെന്ന് കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുകൂലമായി വിധി പ്രഖ്യാപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button