ന്യൂഡല്‍ഹി : മൂത്രവും മറ്റ് വിസര്‍ജ്യവും അടങ്ങിയ കുപ്പികള്‍ പുറത്തേയ്ക്ക് എറിഞ്ഞു. കുപ്പികള്‍ എറിഞ്ഞിരിക്കുന്നത് നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടങ്ങളില്‍ നിന്നാണെന്നാണ് സംശയം. ഇത്തരത്തില്‍ രണ്ട് കുപ്പികള്‍ കണ്ടെത്തിയതോടെ ദ്വാരക നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ അജ്ഞാതര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ദ്വാരകയിലെ നാല് ഫ്‌ലാറ്റുകളിലായാണ് നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്തവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുള്ളത്. ഈ കെട്ടിടത്തില്‍ നിന്ന് കുപ്പികള്‍ പുറത്തേക്കെറിഞ്ഞെന്നാണ് സംശയിക്കുന്നതെന്ന് ദേശീയമാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിരവധി പേരെ നിരീക്ഷണ കേന്ദ്രങ്ങളിലായി പാര്‍പ്പിച്ചിട്ടുള്ളത്.
മത സമ്മേളനത്തില്‍ പങ്കെടുത്തതോടെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുള്ളവര്‍ മറ്റുള്ളവര്‍ക്ക് രോഗം പടര്‍ത്തുന്നതിനായി മൂത്രം കുപ്പികളിലാക്കി പുറത്തേക്കെറിഞ്ഞെന്ന് ചൂണ്ടിക്കാണിച്ചാണ് ദ്വാരക സെക്ടറിലെ 16 ബിയിലെ ക്വാറന്റൈന്‍ സംവിധാനത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ പോലീസില്‍ പരാതി നല്‍കിയത്. ഫ്‌ളാറ്റുകളില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞെന്ന് ആരോപിക്കപ്പെടുന്ന കുപ്പികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും എഫ്‌ഐആറിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡല്‍ഹി നിസാമുദ്ദീനില്‍ മാര്‍ച്ച് 13നും 18നും ഇടയില്‍ നടന്ന മത സമ്മേളനത്തില്‍ പങ്കെടുത്തവരുമായി ബന്ധപ്പെട്ട് രാജ്യത്ത് 1,400 ഓളം കേസുകള്‍ റിപ്പോട്ട് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ സംഭവം. ഉത്തര്‍പ്രദശിലെ ഗാസിയാബാദില്‍ മെഡിക്കല്‍ സ്റ്റാഫിനെ ആക്രമിച്ച സംഭവത്തില്‍ സര്‍ക്കാര്‍ എന്‍എസ്എ പ്രകാരം കുറ്റവാളികള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ നിന്ന് ഈ ആരോപണം ഉയരുന്നത്.
Post Your Comments