Latest NewsKerala

അമ്മ അടിക്കുമെന്നു പേടി; അടുക്കളയിലെ സ്ലാബിനടിയില്‍ ഒളിച്ച 3 വയസുകാരിക്കായി നാടാകെ തിരച്ചിൽ

വസ്ത്രം ധരിക്കാത്തതിനെ തുടര്‍ന്ന് അമ്മ വഴക്കു പറഞ്ഞ ശേഷം അടിക്കാന്‍ വടിയെടുത്തപ്പോള്‍ കുട്ടി ഭയന്ന് അകത്തേക്കോടി .

കൊല്ലം: അമ്മ അടിക്കുമെന്നു പേടിച്ചു അടുക്കളയിലെ സ്ലാബിനടിയില്‍ ഒളിച്ച 3 വയസുകാരി വീട്ടുകാരെ വട്ടം ചുറ്റിച്ചത് മണിക്കൂറുകളോളം . നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയെ കണ്ടെത്തി . കൊല്ലം ജില്ലയിലെ മയ്യനാട് ധവളക്കുഴിയിലാണു സംഭവം . രാവിലെ കുട്ടിയെ കുളിപ്പിച്ചതിനു ശേഷം വസ്ത്രം ധരിക്കാന്‍ നിര്‍ദേശിച്ച്‌ അമ്മ അകത്തേക്കു പോയി . വസ്ത്രം ധരിക്കാത്തതിനെ തുടര്‍ന്ന് അമ്മ വഴക്കു പറഞ്ഞ ശേഷം അടിക്കാന്‍ വടിയെടുത്തപ്പോള്‍ കുട്ടി ഭയന്ന് അകത്തേക്കോടി .

തുടര്‍ന്ന് അമ്മ മറ്റ് ജോലികള്‍ ചെയ്ത് കഴിഞ്ഞ് കുഞ്ഞിനെ വിളിച്ചെങ്കിലും മറുപടി കേട്ടില്ല. ഇതോടെ വീടിനകത്തും പുറത്തും അമ്മയും അമ്മൂമ്മയും ചേര്‍ന്ന് കുഞ്ഞിനെ തെരഞ്ഞു. കാണാതായതോടെ പരിഭ്രാന്തരായ അമ്മയും അമ്മൂമ്മയും നിലവിളിക്കുന്നത് കേട്ട് അയല്‍ക്കാര്‍ ഓടിക്കൂടി. ചിലര്‍ റോഡിലും പരിസരങ്ങളിലും തിരക്കിയിറങ്ങി. മൂന്ന് വയസുകാരിയെ കാണാനില്ലെന്ന് ഇരവിപുരം പൊലീസിനെയും അറിയിച്ചു.

ഒറ്റ പ്രസവത്തിൽ അഞ്ചു കുട്ടികള്‍ക്ക് ജന്മം നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ വനിതാ നേതാവ് കൊറോണ ബാധിച്ച്‌ മരിച്ചു, വിനയായത് പാകിസ്ഥാൻ യാത്ര

ഇതിനിടെ അയല്‍വീട്ടിലെ സ്ത്രീ കുഞ്ഞിന്റെ വീട്ടില്‍ കയറി എല്ലാ ഭാഗങ്ങളും വിശദമായി പരിശോധിച്ചപ്പോഴാണ് അടുക്കള സ്ലാബിനടിയില്‍ പതുങ്ങിയിരുന്ന നിലയില്‍ കണ്ടത്. ഇതോടെ നിലവിളികള്‍ കൂട്ടച്ചിരിക്കും സന്തോഷത്തിനും വഴിമാറി.

shortlink

Post Your Comments


Back to top button